HOME
DETAILS

ഇല്ല, അധ്യക്ഷ സ്ഥാനത്തു തുടരില്ല: രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

  
Web Desk
June 26 2019 | 06:06 AM

adamant-rahul-refuses-to-continue-as-congress-chief-despite-pleas-by-party-leaders

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള തീരുമാനം മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ബുധനാഴ്ച കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശശി തരൂര്‍, മനീഷ് തേവാരി അടക്കമുള്ളവര്‍ രാഹുല്‍ ഗാന്ധിയോട് തുടരണമെന്ന അഭ്യര്‍ഥന നടത്തിയെങ്കിലും തീരുമാനത്തില്‍ നിന്ന് മാറില്ലെന്ന നിലപാടില്‍ തന്നെ രാഹുല്‍ ഉറച്ചുനിന്നു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മുന്‍ അധ്യക്ഷയുമായ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തിലാണ് രാഹുല്‍ പഴയ തീരുമാനം ആവര്‍ത്തിച്ചത്. തന്റെ മനസ് തീരുമാനം ദൃഢപ്പെടുത്തി കഴിഞ്ഞെന്നും ഇനിയൊരു മാറ്റമുണ്ടാവില്ലെന്നും രാഹുല്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു പിന്നാലെയാണ്, താന്‍ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും പുതിയ ഒരാളെ കണ്ടെത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടത്. ഒരു മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നായിരുന്നു രാഹുലിന്റെ നിര്‍ദേശം. എന്നാല്‍ ആ സമയം അതിക്രമിച്ചിട്ടും പകരം നേതാവിനെ കണ്ടെത്താനോ, രാഹുലിനെ അനുനയിപ്പിക്കാനോ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആയിട്ടില്ല.

എന്നാല്‍, അസംബ്ലി തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി അദ്ദേഹം കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പുന:സംഘടന അടക്കമുള്ള പാര്‍ട്ടി നടപടികളിലും അദ്ദേഹം സജീവമായി ഇടപെടുന്നുണ്ട്. ഇതോടെ, രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന പ്രത്യാശയിലായിരുന്നു നേതാക്കള്‍.

മഹാരാഷ്ട്ര, ഹരിനായ, ഡല്‍ഹി സംസ്ഥാനങ്ങളിലെ നേതാക്കളെയാണ് രാഹുല്‍ കണ്ടത്. ഡല്‍ഹിയിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം രാഹുല്‍ നേതാക്കളുമായി ചര്‍ച്ച നടത്തി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  6 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago