
കന്യാസ്ത്രീകളുടെ ദുരൂഹമരണങ്ങള്‍: എങ്ങുമെത്താതെ അന്വേഷണങ്ങള്‍
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റു ചര്‍ച്ചയാകുമ്പോള്‍ കന്യാസ്ത്രീകളുടെ ദുരൂഹമരണങ്ങളെക്കുറിച്ച് അധികാരികളും സഭയും ഇപ്പോഴും മൗനത്തില്‍. മൂന്നു പതിറ്റാണ്ടിനിടെ ഇരുപതോളം കന്യാസ്ത്രീകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കേരളാ കത്തോലിക്കാ നവീകരണ പ്രസ്ഥാനം(കെ.സി.ആര്‍.എം) ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ ദുരൂഹമരണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എവിടെയുമെത്താറില്ല. സഭകളുടെയും, സര്‍ക്കാരുകളുടെയും സമ്മര്‍ദത്തില്‍ ഭൂരിപക്ഷവും ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലിസ് എത്തുന്നുവെന്നാണ് ആക്ഷേപം. ആത്മീയ വഴിയിലേക്ക് പോയ മക്കള്‍ക്ക് എന്താണു സംഭവിച്ചതെന്ന ആധിയില്‍ നിരവധി അമ്മമാരാണ് ഇപ്പോഴും കണ്ണുനീര്‍ പൊഴിക്കുന്നത്.
1987 ജൂലൈ ആറിനു കൊല്ലത്തെ മഠത്തില്‍ വാട്ടര്‍ടാങ്കില്‍ മരിച്ച സിസ്റ്റര്‍ ലിന്‍ഡയുടേതാണ് പുറത്തറിഞ്ഞ ആദ്യ ദുരൂഹമരണം. കൊട്ടിയത്ത് സിസ്റ്റര്‍ ബീന, തൃശൂരില്‍ ആന്‍സി, കൊല്ലം തില്ലേരിയില്‍ മഗ്‌ദേല എന്നീ മരണങ്ങളും പിന്നീട് വിവാദമായി.
1992 മാര്‍ച്ച് 27ന് കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച സിസ്റ്റര്‍ അഭയയുടേത് കൊലപാതകമാണെന്ന് കണ്ടെത്തുകയും സഭയിലെ ഉന്നതര്‍ക്കെതിരെ സി.ബി.ഐ കേസെടുക്കുകയും ചെയ്തു. 1993ല്‍ സിസ്റ്റര്‍ മേഴ്‌സി, 1998ല്‍ പാലായിലെ ബിന്‍സി, കോഴിക്കോട് കല്ലുരുട്ടിയില്‍ ജ്യോതിസ്, 2000ല്‍ പാലാ സ്‌നേഹഗിരി മഠത്തിലെ പോള്‍സി, 2006ല്‍ റാന്നിയിലെ ആന്‍സി വര്‍ഗീസ്, കോട്ടയം വാകത്താനത്ത് ലിസ, 2008ല്‍ കൊല്ലത്ത് അനുപ മരിയ, 2011ല്‍ കോവളത്ത് മേരി ആന്‍സി എന്നിവരും ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചു.
2015 ഡിസംബര്‍ ഒന്നിന് വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ മരിയയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും നിരവധി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേവര്‍ഷം സെപ്റ്റംബര്‍ 17ന് പാലാ ലിസ്യൂ കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ സഭയുടെ നിലപാട് ഏവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ കേസില്‍ പ്രതിയെ അറസ്റ്റു ചെയ്യാന്‍ ദിവസങ്ങള്‍ വൈകിയിട്ടും സഭ വാ തുറന്നില്ല. ഒടുവില്‍ പ്രതിയായ സതീഷ് ബാബുവിനെ അറസ്റ്റു ചെയ്ത ശേഷമാണ് ചേറ്റുതോട് മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയേയും കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കന്യാസ്ത്രീകളുടെ ദുരൂഹ മരണങ്ങളില്‍ അവസാനത്തേത് ഈ മാസം എട്ടിന് പത്തനാപുരം മൗണ്ട് താബോര്‍ ദയേറ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്‍ മാത്യുവിന്റേതാണ്.
അപൂര്‍വം ചില കേസുകളിലൊഴികെ കുടുംബാംഗങ്ങളുടെ സംശയം ദൂരീകരിക്കും വിധം ഈ കേസുകളിലൊന്നും അന്വേഷണം പുരോഗമിച്ചില്ല. സഭക്ക് പുറത്തുനിന്നുള്ളവര്‍ പ്രതികളായ കേസുകളില്‍ മാത്രമാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളത്. സഭക്ക് നേരേ ആരോപണം ഉയരുന്ന ഒരു കേസും ഇതുവരെ എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഭരണ നേതൃത്വങ്ങളില്‍ നിന്നടക്കം ഉണ്ടാകാറുള്ള സമ്മര്‍ദം സഭകളുമായി ബന്ധപ്പെട്ട കേസുകളെ വഴിതിരിക്കുന്നതായാണ് അന്നു കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ഉന്നതരുടെ ഇടപെടലുകളും ഇത്തരം കേസുകളുടെ വഴിമുടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്‌റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 3 days ago
ഒരു ഓഹരിക്ക് 9.20 ദിര്‍ഹം; സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കി ഡു
uae
• 3 days ago
ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കം; പ്രാര്‍ത്ഥനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി വേണം
National
• 3 days ago
ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു
International
• 3 days ago
പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും
Kerala
• 3 days ago
ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോഗ്യമന്ത്രി
Kerala
• 3 days ago
പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
Kerala
• 3 days ago
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍
Kerala
• 3 days ago
കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍
National
• 3 days ago
മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം
Cricket
• 3 days ago
വോട്ടര്‍പട്ടിക പരിഷ്കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം
National
• 3 days ago
'ഇസ്റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു
International
• 3 days ago
ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
Football
• 3 days ago
'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും
Kerala
• 3 days ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്ഗോപിക്കെതിരെ കേസ് ഇല്ല
Kerala
• 3 days ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• 3 days ago
തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം
uae
• 3 days ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന് ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• 3 days ago
വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• 3 days ago
കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• 3 days ago
ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി
Kerala
• 3 days ago