HOME
DETAILS

കന്യാസ്ത്രീകളുടെ ദുരൂഹമരണങ്ങള്‍: എങ്ങുമെത്താതെ അന്വേഷണങ്ങള്‍

  
backup
September 22 2018 | 18:09 PM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9%e0%b4%ae

 


കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റു ചര്‍ച്ചയാകുമ്പോള്‍ കന്യാസ്ത്രീകളുടെ ദുരൂഹമരണങ്ങളെക്കുറിച്ച് അധികാരികളും സഭയും ഇപ്പോഴും മൗനത്തില്‍. മൂന്നു പതിറ്റാണ്ടിനിടെ ഇരുപതോളം കന്യാസ്ത്രീകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കേരളാ കത്തോലിക്കാ നവീകരണ പ്രസ്ഥാനം(കെ.സി.ആര്‍.എം) ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ ദുരൂഹമരണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എവിടെയുമെത്താറില്ല. സഭകളുടെയും, സര്‍ക്കാരുകളുടെയും സമ്മര്‍ദത്തില്‍ ഭൂരിപക്ഷവും ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലിസ് എത്തുന്നുവെന്നാണ് ആക്ഷേപം. ആത്മീയ വഴിയിലേക്ക് പോയ മക്കള്‍ക്ക് എന്താണു സംഭവിച്ചതെന്ന ആധിയില്‍ നിരവധി അമ്മമാരാണ് ഇപ്പോഴും കണ്ണുനീര്‍ പൊഴിക്കുന്നത്.
1987 ജൂലൈ ആറിനു കൊല്ലത്തെ മഠത്തില്‍ വാട്ടര്‍ടാങ്കില്‍ മരിച്ച സിസ്റ്റര്‍ ലിന്‍ഡയുടേതാണ് പുറത്തറിഞ്ഞ ആദ്യ ദുരൂഹമരണം. കൊട്ടിയത്ത് സിസ്റ്റര്‍ ബീന, തൃശൂരില്‍ ആന്‍സി, കൊല്ലം തില്ലേരിയില്‍ മഗ്‌ദേല എന്നീ മരണങ്ങളും പിന്നീട് വിവാദമായി.
1992 മാര്‍ച്ച് 27ന് കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച സിസ്റ്റര്‍ അഭയയുടേത് കൊലപാതകമാണെന്ന് കണ്ടെത്തുകയും സഭയിലെ ഉന്നതര്‍ക്കെതിരെ സി.ബി.ഐ കേസെടുക്കുകയും ചെയ്തു. 1993ല്‍ സിസ്റ്റര്‍ മേഴ്‌സി, 1998ല്‍ പാലായിലെ ബിന്‍സി, കോഴിക്കോട് കല്ലുരുട്ടിയില്‍ ജ്യോതിസ്, 2000ല്‍ പാലാ സ്‌നേഹഗിരി മഠത്തിലെ പോള്‍സി, 2006ല്‍ റാന്നിയിലെ ആന്‍സി വര്‍ഗീസ്, കോട്ടയം വാകത്താനത്ത് ലിസ, 2008ല്‍ കൊല്ലത്ത് അനുപ മരിയ, 2011ല്‍ കോവളത്ത് മേരി ആന്‍സി എന്നിവരും ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചു.
2015 ഡിസംബര്‍ ഒന്നിന് വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ മരിയയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും നിരവധി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേവര്‍ഷം സെപ്റ്റംബര്‍ 17ന് പാലാ ലിസ്യൂ കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ സഭയുടെ നിലപാട് ഏവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ കേസില്‍ പ്രതിയെ അറസ്റ്റു ചെയ്യാന്‍ ദിവസങ്ങള്‍ വൈകിയിട്ടും സഭ വാ തുറന്നില്ല. ഒടുവില്‍ പ്രതിയായ സതീഷ് ബാബുവിനെ അറസ്റ്റു ചെയ്ത ശേഷമാണ് ചേറ്റുതോട് മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയേയും കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കന്യാസ്ത്രീകളുടെ ദുരൂഹ മരണങ്ങളില്‍ അവസാനത്തേത് ഈ മാസം എട്ടിന് പത്തനാപുരം മൗണ്ട് താബോര്‍ ദയേറ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്‍ മാത്യുവിന്റേതാണ്.
അപൂര്‍വം ചില കേസുകളിലൊഴികെ കുടുംബാംഗങ്ങളുടെ സംശയം ദൂരീകരിക്കും വിധം ഈ കേസുകളിലൊന്നും അന്വേഷണം പുരോഗമിച്ചില്ല. സഭക്ക് പുറത്തുനിന്നുള്ളവര്‍ പ്രതികളായ കേസുകളില്‍ മാത്രമാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളത്. സഭക്ക് നേരേ ആരോപണം ഉയരുന്ന ഒരു കേസും ഇതുവരെ എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഭരണ നേതൃത്വങ്ങളില്‍ നിന്നടക്കം ഉണ്ടാകാറുള്ള സമ്മര്‍ദം സഭകളുമായി ബന്ധപ്പെട്ട കേസുകളെ വഴിതിരിക്കുന്നതായാണ് അന്നു കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ഉന്നതരുടെ ഇടപെടലുകളും ഇത്തരം കേസുകളുടെ വഴിമുടക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  2 months ago
No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  2 months ago
No Image

ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം

Saudi-arabia
  •  2 months ago
No Image

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  2 months ago
No Image

ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

National
  •  2 months ago
No Image

സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍

oman
  •  2 months ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു

Kuwait
  •  2 months ago
No Image

ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 months ago
No Image

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അ‍ഞ്ചുപേർക്ക് കടിയേറ്റു

Kerala
  •  2 months ago