രാത്രിയില്‍ 'ദുരിതയാത്ര'
കണ്ണൂര്‍: ബസുകളുടെ എണ്ണം കുറഞ്ഞതോടെ കണ്ണൂരില്‍ നിന്ന് പയ്യന്നൂര്‍-തളിപ്പറമ്പ് റൂട്ടുകളിലേക്കുള്ള രാത്രിയാത്ര ദുസ്സഹമാകുന്നു.
പെര്‍മിറ്റ് നീട്ടി നല്‍കാത്തതോടെ പതിവായി സര്‍വിസ് നടത്തിയിരുന്ന രണ്ട് സ്വകാര്യ ബസുകള്‍ ഈ റൂട്ടില്‍ നിന്നു ഒഴിവാക്കിയിരുന്നു. പഴയ ബസ്സ്റ്റാന്‍ഡില്‍ നിന്നു രാത്രി 9.20ന് പുറപ്പെടുന്ന പയ്യന്നൂരിലേക്കുള്ള ബസും ഇതിനുശേഷം 10.15ന് സര്‍വിസ് നടത്തിയ മറ്റൊരു ബസുമാണ് ഒഴിവാക്കപ്പെട്ടത്.
ഇതോടെ രാത്രിയില്‍ നഗരത്തിലെത്തുന്ന യാത്രക്കാര്‍ ബസ് കിട്ടാതെ മണിക്കൂറുകളോളം സ്റ്റാന്‍ഡില്‍ ചെലവഴിക്കേണ്ട അവസ്ഥയായിരുന്നു.
ഇതേതുടര്‍ന്ന് പകരം സര്‍വിസ് എന്ന നിലയില്‍ 9.40 ഓടെ പഴയ ബസ്സ്റ്റാന്‍ഡില്‍ നിന്നു ഒരു കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വിസ് നടത്തിവരികയാണ്. രാത്രി ഒന്‍പതു മണിക്കുള്ള അവസാന ബസ് കഴിഞ്ഞുള്ള ഏക ബസാണിത്. അതുകൊണ്ടു തന്നെ സൂചി കുത്താനിടമില്ലാതെയാണ് മിക്ക ദിവസവും ബസ് പുറപ്പെടുക. ചില ദിവസങ്ങളില്‍ ആളുകള്‍ക്ക് കയറാനാകാതെ പിന്മാറേണ്ട അവസ്ഥയുമുണ്ടാകാറുണ്ട്.
പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു 11 മണിക്കുള്ള ബസിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. ഒന്‍പതിനും പത്തിനു ഇടിയില്‍ രണ്ട് ബസെങ്കിലും പയ്യന്നൂര്‍ ഭാഗത്തേക്ക് സര്‍വിസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."