HOME
DETAILS
MAL
സഊദിയുമായി നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ കാനഡ ശ്രമം തുടങ്ങി
backup
September 22 2018 | 19:09 PM
റിയാദ്: നയതന്ത്ര ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ട സഊദിയുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കവുമായി കാനഡ പ്രവർത്തനം തുടങ്ങിയതായി റിപ്പോർട്ടുകൾ. കാനഡയുമായുള്ള ബന്ധം സഊദി വിഛേദിക്കപ്പട്ടു ഒരു മാസം കഴുന്നതോടെയാണ് അനുനയ ശ്രമങ്ങളുമായി കാനഡ രംഗത്തെത്തിയതെന്നു ഭരണ രംഗത്തെ മുതിർന്നതവരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.
ഇതിന്റെ മുന്നോടിയായി അടുത്തയാഴ്ച്ച ഇരു രാജ്യങ്ങളിലെയും വിദേശ കാര്യ മന്ത്രിമാർ ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സഊദിയുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ചതിനെ തുടർന്ന് കാനഡയിലെ വിവിധ കമ്പനികളും സർവ്വകലാശാലകളും പ്രതിസന്ധി നേരിട്ടതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ തുടരുന്നതോടെയാണ് ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി സഊദിയുമായി ചർച്ചകൾ ചെയ്‌തു പ്രശ്‌ന പരിഹാരത്തിനായുള്ള ശ്രമം കാനഡ ആരംഭിച്ചത്.
ഗ്രൂപ് ഓഫ് ട്വന്റി അംഗ രാജ്യങ്ങളിൽ പെട്ട ഇരു രാജ്യങ്ങൾക്കിടെയിലെയും പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതിലെ വീഴ്ചയാണ് പ്രതിസന്ധി ഇത്രയും നീളാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ഇനിയും പ്രതിസന്ധി നീളുന്നത് പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുമെന്നതിനാലാണ് ഇത്തരമൊരു ഉദ്യമത്തിന് കാനഡ ശ്രമം തുടങ്ങിയത്. ആദ്യ പടിയെന്നോണം കാനഡ വിദേശ കാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീനാലാന്റും സഊദി വിദേശ കാര്യ മന്ത്രി ആദിൽ അജുബൈറും തമ്മിൽ ന്യൂയോർക്കിൽ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്. യുഎൻ ജനറൽ അസംബ്ലിയിൽ അടുത്ത സെഷനിൽ പങ്കെടുക്കുന്നതിന് ഇരുവരും എത്തുന്ന അവസരത്തിലായിരിക്കും കൂടിക്കാഴ്ച്ച. എന്നാൽ, ഇക്കാര്യത്തെ കുറിച്ച് സഊദിയുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രഖ്യാപനങ്ങളോ വിശദീകരണമോ പുറത്ത് വന്നിട്ടില്ല.
ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നാരോപിച്ച് കാനഡയുമായുള്ള മുഴുവൻ ബന്ധവും സഊദി അറേബ്യ വിഛേദിച്ചത്. അംബാസിഡറെ സഊദി തിരിച്ചു വിളിക്കുകയും കനേഡിയൻ അംബാസിഡറെ പുറത്താക്കുകയും ചെയ്‌തിരുന്നു. തുടർ നടപടിയുടെ ഭാഗമായി കാനഡയിലെ സഊദി വിദ്യാർത്ഥികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുകയും വിമാന സർവ്വീസ് റദ്ദാക്കുകയും ചെയ്‌തിട്ടുണ്ട്. കാനഡയുമായി സഊദി ഏർപ്പെട്ട ബില്യൺ കണക്കിന് വ്യാപാര ഇടപാടുകളും സഊദി മരവിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."