അന്വേഷണവുമായി സഹകരിക്കുന്നില്ല; ഫ്രാങ്കോയെ നുണ പരിശോധനക്ക് വിധേയനാക്കിയേക്കും
കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണ പരിശോധനക്ക് വിധേയനാക്കിയേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പൊലിസ് പരാതി നല്‍കും. ബിഷപ്പ് ഫ്രാങ്കോ അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
തെളിവെടുപ്പിന്റെ ഭാഗമായി ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
മഠത്തിലെ 20ാം നമ്പര്‍ ഗസ്റ്റ് റൂമില്‍ വച്ച് കന്യാസ്ത്രീയെ ബിഷപ്പ് രണ്ടുവട്ടം ബലാത്സംഗം ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. സംഭവം നടന്ന 20ാം നമ്പര്‍ മുറിയിലെത്തിച്ചാണ് തെളിവെടുക്കുക.
9.58 ഓടെയാണ് കോട്ടയം പൊലിസ് ക്ലബ്ബില്‍നിന്ന് ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലേക്ക് കൊണ്ടുപോയത്. തെളിവെടുപ്പിന്റെ സമയത്ത് ബിഷപ്പുമായി മുഖാമുഖം വരുന്ന സാഹചര്യം ഒഴിവാക്കാന്‍ കന്യാസ്ത്രീകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
24ാം തിയതി വരെയാണ് പൊലിസിന് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ലഭിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."