ഭൂദാനം കോളനി വികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി
മാവൂര്‍: പെരുവയല്‍ പഞ്ചായത്തിലെ ഭൂദാനം കോളനിയെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. പ്രവൃത്തി ഉടനെ ആരംഭിക്കുന്നതാണ്.
റോഡുകള്‍, വൈദ്യുതീകരണം, കുടിവെള്ളം, സാനിറ്റേഷന്‍, വീട് പുനരുദ്ധാരണം, കളിസ്ഥലം, ബയോഗ്യാസ് പ്ലാന്റ്, മാലിന്യ നിര്‍മാര്‍ജനം, വരുമാനദായക പദ്ധതികള്‍, കാര്യശേഷി വികസന പരിപാടികള്‍, വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ വഴിയുള്ള സൂക്ഷ്മ സംരംഭങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ക്കായാണ് ഇപ്പോള്‍ അനുവദിച്ച ഒരു കോടി രൂപ ചെലവഴിക്കുക. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം പഞ്ചായത്തിലെ ആമ്പ്രമ്മല്‍, ചാത്തമംഗലം പഞ്ചായത്തിലെ എ.കെ.ജി കോളനി എന്നിവയുടെ വികസനത്തിനായി ഒരുകോടി രൂപ വീതം അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."