HOME
DETAILS
MAL
'കടുങ്ങാത്തുകുണ്ടില്‍ സബ് ട്രഷറി സ്ഥാപിക്കണം'
backup
July 28 2016 | 00:07 AM
പുത്തനത്താണി: വര്‍ഷങ്ങളായി കടങ്ങാത്തുകുണ്ടില് സബ് ട്രഷറി സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ യാഥാര്‍ഥ്യമായില്ല. ഒട്ടേറെ വിദ്യഭ്യാസ- ധനകാര്യ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കടുങ്ങാത്തുകുണ്ടിലെ രാഷ്ട്രീയ-സാമൂഹിക- പെന്ഷന് സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണു കടുങ്ങാത്തുകുണ്ടില്‍ സബ് ട്രഷറി വേണമെന്നത്.
ട്രഷറിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ വളവന്നൂര്‍, കല്പകഞ്ചേരി പഞ്ചായത്തുകാര്‍ക്ക് തിരൂരിലോ, വളാഞ്ചേരിയിലോ പോകേണ്ട അവസ്ഥയാണുള്ളത്.
അത്കൊണ്ടു കടുങ്ങാത്തുകുണ്ടില്‍ ട്രഷറി തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവരില്‍ നിന്നുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."