ഭവനപദ്ധതി അട്ടിമറി: പട്ടികജാതി കുടുംബങ്ങള്‍ പരാതി നല്‍കി
മാനന്തവാടി: അനര്‍ഹരെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തി ലൈഫ് ഭവന പദ്ധതി അട്ടിമറിക്കുന്നതായി ആരോപിച്ച് തലപ്പുഴ കമ്പമല കെ.എഫ്.ഡി.സി എസ്റ്റേറ്റിലെ പട്ടികജാതി തൊഴിലാളി കുടുംബങ്ങള്‍ വിവിധ വകുപ്പധികാരികള്‍ക്കു പരാതി നല്‍കി.
എസ്റ്റേറ്റിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂ-ഭവനരഹിത കുടുംബങ്ങള്‍ക്കായി സ്ഥലംവാങ്ങി വീട് വയ്ക്കാനുള്ള പദ്ധതി അട്ടിമറിക്കുന്നുവെന്നാണ് ആരോപണം. ഗ്രാമസഭയില്‍ വാര്‍ഡുമെമ്പര്‍ വായിച്ച ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പദ്ധതിപ്രകാരം ആനുകൂല്യം നല്‍കുന്നതായി പട്ടികജാതി കുടുംബങ്ങള്‍ പറയുന്നു. പട്ടികജാതിയിലെ പറയന്‍,പള്ളന്‍, ചക്ക്‌ലിയന്‍ വിഭാഗക്കാര്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കേണ്ടത്. എന്നാല്‍ ഈ വിഭാഗങ്ങളില്‍പ്പെട്ട 27കുടുംമ്പങ്ങള്‍ക്ക് ആനുകൂല്യം നല്‍കാതെ പൊതുവിഭാഗത്തിലെ 11 കുടുംബങ്ങള്‍ക്ക് ആനുകൂല്യം നല്‍കിയെന്നാണ് പട്ടികജാതി കുടുംബങ്ങളുടെ പരാതിയില്‍. ഗുണഭോക്തൃ പട്ടികയിലുള്ള അനര്‍ഹരുടെ പേരുകള്‍ ഉള്‍പ്പെടുത്തി 63 കുടുംബങ്ങള്‍ ഒപ്പിട്ട പരാതിയാണ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."