HOME
DETAILS

ഇന്ത്യക്കാരുടെ ഉദരത്തില്‍ ടാറ്റയുടെ ഉപ്പ് വിതക്കുന്നത് മാരക വിഷം: യു.എസ്. പരിശോധനാ ഫലത്തെ തള്ളാതെ ടാറ്റ

  
backup
June 27 2019 | 16:06 PM

tata-salt-u-s-lab-result-new-issue

ന്യൂഡല്‍ഹി: ടാറ്റ ഇന്ത്യയില്‍ വിറ്റഴിക്കുന്ന ഉപ്പില്‍ മാരക വിഷമെന്ന് യു.എസ്. ലാബ് പരിശോധനാ ഫലം. പൊട്ടാസ്യം ഫെറോസൈനൈഡിന്റെ അധികരിച്ച സാന്നിധ്യമാണ് ടാറ്റയുടെ ഉപ്പില്‍ കണ്ടെത്തിയിരിക്കുന്നത്. ടാറ്റ സാള്‍ട്ട് എന്ന പേരിലുള്ള ഉപ്പ് കേരളത്തിലും വ്യാപകമാണ്.
അമേരിക്കന്‍ വെസ്റ്റ് അനലിക്കല്‍ ലാബോറട്ടറീസിന്റെ പരിശോധനാ ഫലം സാമൂഹികപ്രവര്‍ത്തകനും ഗോദം ഗ്രന്‍സ് ആന്‍ഡ് ഫാം പ്രൊഡക്ടിന്റെ ചെയര്‍മാനുമായ ശിവശങ്കര്‍ ഗുപ്തയാണ് പുറത്തുവിട്ടത്. സാമ്പാര്‍ റിഫൈന്‍ഡ് സാള്‍ട്ടില്‍ കിലോയില്‍ 4.71 എം.ജി, ടാറ്റാ സാള്‍ട്ടില്‍ കിലോയില്‍ 1.85 എം.ജി, ടാറ്റാ സാള്‍ട്ട് ലൈറ്റില്‍ 1.90 എം.ജി എന്നിങ്ങനെ അളവില്‍ പൊട്ടാസ്യം ഫെറോസൈനൈഡ് അടങ്ങിയതായി പരിശോധനാ ഫലം പറയുന്നു.

കാന്‍സര്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൈപ്പര്‍തൈറോയ്ഡിസം, വന്ധ്യത, വൃക്കരോഗങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്ന രാസവസ്തുവാണിത്. ഉപ്പ് സംസ്‌കരിക്കുന്ന ഘട്ടത്തിലാണ് ആരോഗ്യത്തിന് ഹാനികരമാവുന്ന ഇത്തരം രാസവസ്തുക്കള്‍ കമ്പനികള്‍ ചേര്‍ക്കുന്നത്. രാസവസ്തുക്കള്‍ കമ്പനികള്‍ ഉപ്പില്‍ ചേര്‍ക്കുന്നത് രാജ്യത്ത് തുടര്‍ന്ന് വരുന്നുണ്ട്. ഉപ്പില്‍ സ്വമേധയാ അയഡിന്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അതു ചേര്‍ക്കുന്നുവെന്ന് പ്രചരിപ്പിച്ചാണ് കമ്പനികള്‍ ഇത്തരത്തിലുള്ള വിഷവസ്തുക്കള്‍ ചേര്‍ക്കുന്നതെന്നും ഗുപ്ത പറഞ്ഞു.
സര്‍ക്കാറും വാണിജ്യലോബികളും ചേര്‍ന്നുള്ള അവിഹിത കൂട്ടുകെട്ടാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗുപ്്ത ആരോപിച്ചു.
യു.എസ് പരിശോധനാ ഫലം സംബന്ധിച്ച വാര്‍ത്തകളെത്തുടര്‍ന്ന് ടാറ്റാ സാള്‍ട്ട് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പൊട്ടാസ്യം ഫെറോസൈനൈഡ് ചേര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ നിഷേധിച്ചിട്ടില്ല. ഇന്ത്യ, യു.എസ്, ആസ്‌ത്രേലിയ യൂറോപ്യന്‍ യൂനിയന്‍, ന്യൂസിലന്‍ഡ് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഉപ്പില്‍ പൊട്ടാസ്യം ഫെറോസൈനൈഡ് ചേര്‍ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും കിലോയില്‍10 എം.ജി വരെ ഇന്ത്യയില്‍ അനുവദനീയമാണെന്നുമാണ് വിശദീകരണത്തില്‍ ടാറ്റയുടെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago