HOME
DETAILS
MAL
സി.പി.എമ്മും സര്‍ക്കാരും നടത്തുന്ന ഗൂഢാലോചന: കെ.പി.എ മജീദ്
backup
November 19 2020 | 02:11 AM
കോഴിക്കോട്: സി.പി.എമ്മും സര്‍ക്കാരും ചേര്‍ന്നു നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇബ്റാഹീം കുഞ്ഞിന്റെ അറസ്റ്റെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. രാഷ്ട്രീയ പ്രതികാരത്തിനു വേണ്ടി യു.ഡി.എഫ് നേതാക്കളെ വേട്ടയാടാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടെന്ന് ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് എം.എല്‍.എമാരെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ നീക്കം. എ.കെ.ജി സെന്ററില്‍നിന്ന് കൊടുക്കുന്ന ലിസ്റ്റനുസരിച്ചാണ് ഈ വേട്ടയാടല്‍.
അധികാര ദുര്‍വിനിയോഗത്തിന്റെ ഈ രാഷ്ട്രീയം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ഇടതുപക്ഷത്തെ ഓര്‍മപ്പെടുത്തുകയാണ്- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."