ആള്‍ക്കൂട്ടക്കൊല: നിയമനിര്‍മാണം നടത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സുപ്രിംകോടതി തന്നെ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈയിടെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ അവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭ്യമാക്കുവാനും ഇരകള്‍ക്ക് സംരക്ഷണം, നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയവ ഉറപ്പ് വരുത്തിയുമാവണം പുതിയ നിയമ നിര്‍മാണം.
കേരളത്തിലും ഒറ്റപ്പെട്ട രീതിയില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ നിയമനിര്‍മാണത്തിനുള്ള അടിയന്തര നടപടി സ്വീകരിക്കണം. മണിപ്പൂര്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിയമം മാതൃകയാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."