നാലുവയസുകാരിയെ പീഡിപ്പിച്ച 63കാരന് 10 വര്‍ഷം കഠിന തടവ്
പീഡന വിവരം മറച്ചുവച്ച നഴ്‌സറി അധ്യാപികയ്ക്ക് പിഴ
കൊച്ചി: നഴ്‌സറി വിദ്യാര്‍ഥിനിയായ നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 63കാരന് 10 വര്‍ഷം കഠിന തടവും പിഴയും. കൊച്ചി നഗരത്തിന് സമീപത്തെ നഴ്‌സറി സ്‌കൂളില്‍വെച്ച് കുട്ടിയെ പീഡിപ്പിച്ച ഇരുമ്പനം മരുത്താട്ടില്‍ ചന്ദ്രശേഖര (63) നെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് (പോക്‌സോ) കോടതി ജഡ്ജി പി.ജെ വിന്‍സന്റ് ശിക്ഷിച്ചത്.
പീഡന വിവരം മനപൂര്‍വം മറച്ചുവച്ച നഴ്‌സറിയിലെ അധ്യാപിക 10,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചിട്ടുണ്ട്. രണ്ട് വകുപ്പുകളിലായി 20 വര്‍ഷം തടവിനാണ് ചന്ദ്രശേഖരനെ കോടതി ശിക്ഷിച്ചത്. എന്നാല്‍, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. ഇതിനൊപ്പം 20,000 രൂപ പിഴയും ഒടുക്കണം. 2016 നവംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ ബിന്ദു ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."