റിയാദിലേക്ക് ഹൂതി മിസൈലാക്രമണം: 200 കിലോമീറ്റര്‍ അകലെ സഊദി തകര്‍ത്തു
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിനെ ലക്ഷമാക്കി യമനിലെ വിമത വിഭാഗം തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സഊദി പ്രതിരോധ സേന തകര്‍ത്തു. തലസ്ഥാന നഗരിയോട് ചേര്‍ന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെ പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് മിസൈല്‍ തകര്‍ക്കാനായതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശനത്തിന് തലേദിവസം ഇന്നലെയാണ് നടുക്കിയ സംഭവം. ബുര്‍ഖാന്‍1 ഇനത്തില്‍ പെട്ട മിസൈലാണ് ഇറാന് അനുകൂല യമനിലെ ഹൂതികള്‍ തൊട്ടത്തു വിട്ടത്. റിയാദിലെ അല്‍ റയ്യാന്‍ എന്ന ഈ പ്രദേശം ആളൊഴിഞ്ഞ മേലയായതിനാല് അപകടങ്ങള്‍ ഉണ്ടായിട്ടില്ല.
മറുപടിയെന്നോണം തൊട്ടു പിന്നാലെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യം മിസൈല്‍ തൊടുത്തുവിട്ടു. യമനിലെ സആദ ജില്ലയിലെ മജാസ് എന്ന പ്രദേശത്ത് ശക്തമായ ബോംബാക്രമണവും നടത്തി. ഇവിടെ ഹൂതികള്‍ സൂക്ഷിച്ചിരുന്ന വന്‍ തോതിലുള്ള ആയുധങ്ങള്‍ ആക്രമണത്തില്‍ നശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."