സി.പി.എമ്മിന്റേത് അടിച്ചമര്‍ത്തല്‍ ഭരണം: മുനവ്വറലി ശിഹാബ് തങ്ങള്‍
മാനന്തവാടി: നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്തുന്ന ഭരണമാണ് കേരളത്തില്‍ സി.പി.എം നടപ്പിലാക്കുന്നതെന്നും അതിന് ഉദാഹരണമാണ് മകന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അമ്മ മഹിജ നടത്തിയ സമരത്തെ അടിച്ചമര്‍ത്തിയതെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലാംമൈല്‍ ജെ.പി ഹാളില്‍ സംഘടിച്ച 'ഹരിത ശിബിരം 2017' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് എന്‍. നിസാര്‍ അഹമ്മദ് അധ്യഷനായി. കെ.എം ഷാജി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി, റഈസ് അഹമ്മദ് കണ്ണൂര്‍, ജയന്തിരാജന്‍, അഡ്വ. നൂര്‍ബിന റഷീദ്, പി.കെ അസ്മത്ത്, എം.എ മുഹമ്മദ് ജമാല്‍, പി.കെ അബൂബക്കര്‍, സി.കെ ആരിഫ്, ബഷീറ അബുബക്കര്‍, എം.കെ അബൂബക്കര്‍ ഹാജി, പി.വി.എസ് മൂസ, കടവത്ത് മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."