HOME
DETAILS
MAL
വേനല്‍ മഴ: വൈദ്യുതി ഉല്‍പാദനം വര്‍ധിച്ചു
backup
May 20 2017 | 20:05 PM
ഗൂഡല്ലൂര്‍: നീലഗിരിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ലഭിച്ച വേനല്‍ മഴയില്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ വൈദ്യുത ഉല്‍പാദനവും വര്‍ധിച്ചു. ഇതുവരെ 300 മെഗാവാട്ട് വൈദ്യുതിയാണ് നീലഗിരിയിലെ ഡാമുകളില്‍ നിന്ന് ഉല്‍പാദിപ്പിച്ചിരുന്നത്. ഇത് 420 മെഗാവാട്ടായി ഉയര്‍ന്നിട്ടുണ്ട്.
ജില്ലയിലെ പ്രധാന ജലസംഭരണികളായ ഗ്ലന്‍മോര്‍ഗന്‍, മുക്കൂര്‍ത്തി, പര്‍സണ്‍വേലി, പൈക്കാറ തുടങ്ങയവയിലെല്ലാം ജലനിരപ്പ് ഉയര്‍ന്നതോടെയാണ് വൈദ്യുതി ഉല്‍പാദനം അധികൃതര്‍ കൂട്ടിയത്. ജലസംഭരണികളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന പൈക്കാറ, മുക്കൂര്‍ത്തി എന്നീ വൈദ്യുത നിലയങ്ങള്‍ക്ക് കീഴില്‍ 12 ഉപനിലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മഴയുടെ അളവു കൂടുകയാണെങ്കില്‍ വൈദ്യുതി ഉല്‍പാദനം ഇനിയും കൂടാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."