വിവേചനങ്ങള്ക്കെതിരേയുള്ള പോരാട്ടം വീട്ടില്‍നിന്നു തുടങ്ങണം: ഷബ്നം ഹാഷ്മി
കാഞ്ഞങ്ങാട്: സ്ത്രീ-പുരുഷ വിവേചനങ്ങള്‍ക്കെതിരേ നടണ്ടത്തണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടുണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടന്ന പോരാട്ടം സ്വന്തം വീട്ടില്‍നിന്നു തന്നെ തുടങ്ങണമെന്ന് മനുഷ്യാവകാശ-സാമൂഹ്യ പ്രവര്‍ത്തകയും അഖിലേന്ത്യാ സമാധാന സന്ദേശ യാത്ര ക്യാപ്റ്റനുമായ ഷബ്നം ഹാഷ്മി അഭിപ്രായപ്പെട്ടു. മേലാങ്കോട്ട് എ.സി കണ്ണന് നായര്‍ സ്മാരക ഗവ. യു.പി സ്കൂള്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കുട്ടികളുടെ കുറ്റങ്ങളെക്കുറിച്ച് മറ്റുള്ളവരുടെ മുമ്പില്‍ കളിയാക്കി അവതരിപ്പിക്കരുത്. അവരുടെ തെറ്റുകള്‍ കണ്ടെത്തി പരിഹരിക്കണം. സ്നേഹത്തിലൂടെ എല്ലാ കുട്ടികളെയും നന്നാക്കാന്‍ കഴിയുമെന്നും ഹാഷ്മി അധ്യാപകരെ ഓര്‍മപ്പെടുത്തി.
'ബാത്തേം അമന്കീ' ജാഥാംഗങ്ങളായ ഷഹീന ഷബീര്‍, ഷഫീഖ് ബേഗം (ജമ്മു കാശ്മീര്‍), മീനാക്ഷി ബിന്ദോരിയ, നാഗ്പൂര്‍ (രാജസ്ഥാന്), നസ്റീന് (മഹാരാഷ്ട്ര), പ്രധാനധ്യാപകന് കൊടക്കാട് നാരായണന്, ജയന് മാങ്ങാട്, പി. മുരളി, പി. കുഞ്ഞിക്കണ്ണന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."