മൊബൈല്‍ ഫോട്ടോഗ്രാഫി, പോസ്റ്റര്‍ രചന മത്സരവും പ്രദര്‍ശനവും നടത്തുന്നു
റിയാദ്: റിയാദ് കെ.എം.സി.സി തിരൂരങ്ങാടി, കൊണ്ടോട്ടി, വള്ളിക്കുന്ന്, തവനൂര്‍ എന്നീ നാല് മണ്ഡലങ്ങള്‍ സംയുക്തമായി റിയാദിലെ പ്രവാസികള്‍ക്കായി മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരവും, പോസ്റ്റര്‍ രചന മത്സരവും നടത്തുന്നു. ജൂലൈ 19 ന് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി റിവൈവ് സീസണ്‍ രണ്ടിന്റെ സമ്മേളന ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
'പരിസ്ഥിതി' എന്ന പ്രമേയത്തില്‍ റിയാദിലുള്ള എല്ലാ പ്രവാസികള്‍ക്കും മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തിലും, 'പ്രവാസി' എന്ന പ്രമേയത്തില്‍ പെന്‍സില്‍ ചിത്രരചന മത്സരത്തിലും പങ്കെടുക്കാം. സംയുകത കമ്മിറ്റി ചെയര്‍മാന്‍ അര്‍ഷാദ് തങ്ങള്‍ ചെട്ടിപ്പടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മലപ്പുറം ജില്ലാ കെ.എം.സി.സി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ടില്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ മന്‍സൂര്‍ കണ്ടന്‍കാരി സ്വാഗതവും, ഫിറോസ് പള്ളിപ്പടി നന്ദിയും പറഞ്ഞു, അലവിക്കുട്ടി ഒളവട്ടൂര്‍, മുനീര്‍ വാഴക്കാട്, മുനീര്‍ ചെമ്മാട്, ഷറഫു പുളിക്കല്‍, സിറാജ് വള്ളിക്കുന്ന്, മുസമ്മില്‍ തങ്ങള്‍ വള്ളിക്കുന്ന്, അസ്‌ലം പള്ളത്തില്‍, ഫാറൂഖ്, അഷ്‌റഫ് മായിന്‍ തുടങ്ങിയ മണ്ഡലം ജില്ലാ നേതാക്കന്മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജൂലൈ 12 ന് ബത്ഹ ക്ലാസ്സിക് ഓഡിറ്റോറിയത്തില്‍ വൈകിട്ടു 5 മുതല്‍ 9 വരെയാണ് ഫോട്ടോ, പോസ്റ്റര്‍ പ്രദര്‍ശനം നടത്തുക. റിയാദിലുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ 6 ന് മുമ്പായി മൊബൈല്‍ ഫോട്ടോഗ്രാഫി: [email protected] എന്ന മെയിലിലും പോസ്റ്റര്‍ രചന: [email protected] എന്ന മെയിലിലും ലഭിക്കണം.
വിശദ വിവരങ്ങള്‍ക്ക് 0507508414 , 0531281695 , 0551059590 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."