HOME
DETAILS
MAL
ആദ്യ പ്രതികരണമായി സഊദിയില്‍ നിന്ന്് ആറ് ലക്ഷം
backup
September 23 2018 | 10:09 AM
മലപ്പുറം: കേരള പുനര്‍നിര്‍മാണത്തിനായുള്ള ഗ്ലോബല്‍ സാലറി ചലഞ്ചിലേക്കു ആദ്യ പ്രതികരണമായി സഊദി അറേബ്യയില്‍നിന്ന് ആറ് ലക്ഷം രൂപ. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഷ്ടല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സഊദിയിലെ മുന്നൂറോളം സ്റ്റാഫ് അംഗങ്ങളാണ് നവകേരള നിര്‍മിതിക്കായി തങ്ങളുടെ ശമ്പത്തിന്റെ വിഹിതം മാറ്റിവച്ചത്.
പി. അനൂപ്, എം.സി മുസാഫര്‍, സലാം ഇബ്രാഹീം കുഞ്ഞ്, ഷാഹിന്‍ പൂളക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാരില്‍നിന്നു തുക സമാഹരിച്ചത്.
വളാഞ്ചേരിയില്‍ നടന്ന ചടങ്ങില്‍ 6,11,313 രൂപയുടെ ചെക്ക് സ്റ്റാഫ് പ്രതിനിധികള്‍ മന്ത്രി ഡോ. കെ.ടി.ജലീലിന് കൈമാറി. ചടങ്ങില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ കരീം, നിസാര്‍ കാടേരി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."