HOME
DETAILS
MAL
റോഡപകടം; വിവിധ വകുപ്പുകളുടെ ഏകീകരണം അനിവാര്യം: റാഫ്
backup
September 23 2018 | 10:09 AM
മലപ്പുറം: റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ചെമ്മാട് ലുല്ലുബി ഹാളില്‍ സംഘടിപ്പിച്ച റോഡുസുരക്ഷാ സമ്മേളനവും അംഗത്വ കാര്‍ഡുകളുടെ വിതരണോദ്ഘാടനവും സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദു നിര്‍വഹിച്ചു. വാഹനങ്ങളുപയോഗിക്കുന്നവര്‍ റോഡുനിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും വിവിധ വകുപ്പുകളുടെ ഏകീകരണക്കുറവുമാണ് വാഹനാപകടങ്ങള്‍ കൂടാനുള്ള കാരണമെന്ന് സംഗമം അഭിപ്രായപ്പെട്ടു. പ്രളയദുരന്ത രക്ഷാപ്രവര്‍ത്തനം നടത്തിയ പുനത്തില്‍ മഹേഷ് കുമാറിനുള്ള സ്‌നേഹോപഹാരം ചടങ്ങില്‍ കൈമാറി.
തിരൂരങ്ങാടി താലൂക്ക് ഭാരവാഹികള്‍: കെ.എം മുഹമ്മദാലി (പ്രസിഡന്റ്), പി.എ വാഹിദ് (സെക്രട്ടറി), കെ.വി ഹമീദ് (ട്രഷറര്‍). വനിതാ ഫോറം വി.പി റാബിയ (ചെയര്‍പേഴ്‌സണ്‍), സി. സാബിറ (കണ്‍.), ബേബിഗിരിജ (ട്രഷറര്‍). റാഫ് ജില്ലാ രക്ഷാധികാരി ബി.കെ സൈയ്ദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."