മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശം കൈയേറി അനധികൃത പ്രാര്‍ഥനാകേന്ദ്രം
പാലക്കാട് : മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശം കൈയേറി കൊല്ലംകുന്ന് ആദിവാസി കോളനിക്കടുത്തായി അനധികൃത പ്രാര്ഥനാകേന്ദ്രംനിര്മിച്ചു.
ഇപ്പോള്‍ നാലു ഭാഗത്തും ഷീറ്റ് മേഞ്ഞ ചെറിയ കെട്ടിടമാണ് പണിതിട്ടുള്ളത്. മലമ്പുഴ റീസെവോയറിന് 110 മീററര്ചുറ്റളവില് യാതൊരു നിര്‍മാണ പ്രവര്‍ത്തനവും പാടില്ലെന്ന് നിയമമുണ്ട്. ഇവിടെ എല്ലാഞായറാഴ്ച്ചകളിലും, അവധി ദിനങ്ങളിലും പുറത്തു നിന്നും ഒരു സംഘമെത്തി കൂട്ടപ്രാര്‍ത്ഥന നടത്തി വരുന്നതായി സമീപത്തെ ആദിവാസികള്‍ പറയുന്നു.
മുന്‍പ് ഇവിടത്തെ ഒരു ആദിവാസി കുടുംബത്തെ കയ്യിലെടുത്തു അവിടെയായിരുന്നു പ്രാര്‍ത്ഥന നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇവിടെയാണ് നടത്തുന്നത്.ഡാമിന്റെ പുറമ്പോക്ക് സ്ഥലത്താണ് ഷെഡ് നിര്‍മിച്ചിരിക്കുന്നത്. കൂട്ടപ്രാര്‍ത്ഥന നടത്തുന്നത് പരിസരവാസികള്‍ക്ക് ശല്യമായിട്ടുള്ളതായും പരാതിയുണ്ട് .ഇവിടെ അനധികൃതമായി ഷെഡ് നിര്‍മിച്ചിട്ടും ജലസേചന വകുപ്പ് യാതൊരു നടപടിയും എടുക്കുന്നില്ലെന്ന പരാതിയുമുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."