അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിന് വെടിയേറ്റു; പ്രതി പിടിയില്‍
പൂച്ചാക്കല്‍ (ആലപ്പുഴ): വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് നേരെ അയല്‍വാസി വെടിയുതിര്‍ത്തു. തൈക്കാട്ടുശേരി പഞ്ചായത്ത് ഉളവയ്പ്പ് രണ്ടാം വാര്‍ഡിലെ ഗോപീനിവാസില്‍ ഗോപിയുടേയും ശോഭനയുടേയും മകന്‍ ഗോപീഷ് ലാലി (25) നാണ് വെടിയേറ്റത്.
സംഭവത്തില്‍ മാടശേരി നികര്‍ത്തില്‍ അജയ (38) നെ പൊലിസ് പിടികൂടി. വ്യാഴാഴ്ച രാത്രി 11.30ന് ഗോപീഷിന്റെ വീടിന് സമീപത്തുള്ള പഞ്ചായത്ത് റോഡില്‍ വച്ചാണ് സംഭവം. മാതാപിതാക്കളെ പേര് ചൊല്ലി അസഭ്യം പറഞ്ഞ അജയനെ ഗോപീഷ് ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണം. വീട്ടിലേയ്ക്ക് വരികയായിരുന്ന ഗോപീഷിന് നേരെ അജയന്‍ മറഞ്ഞിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ചോരവാര്‍ന്ന് നിലത്ത് വീണ ഗോപീഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍നിന്ന് വെടിയുണ്ട പുറത്തെടുക്കാനായി സര്‍ജറി വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിയെ പൂച്ചാക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."