HOME
DETAILS

മുതലപ്പൊഴി ഹാര്‍ബര്‍: വീണ്ടും ഡ്രഡ്ജിങ് ആരംഭിച്ചു

  
backup
September 23 2018 | 11:09 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8a%e0%b4%b4%e0%b4%bf-%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80


പെരുമാതുറ: പെരുമാതുറ മുതലപ്പൊഴി ഹാര്‍ബറില്‍ മാസങ്ങള്‍ക്ക് ശേഷം അദാനിയുടെ ശാന്തിസാഗര്‍ 14 വീണ്ടും ഡ്രഡ്ജിങ് ആരംഭിച്ചു. ഒപ്പം അദാനിക്കുവേണ്ടി മുതലപ്പൊഴി തീരത്ത് നിര്‍മിക്കുന്ന ബോട്ട് ജെട്ടിയുടെ (വാര്‍ഫ്) നിര്‍മാണവും പുരോഗമിക്കുന്നു.
തുടക്കത്തില്‍ ഡ്രജര്‍ ഉപയോഗിച്ച് അഴിമുഖത്തെ മണല്‍ മാറ്റല്‍ ആരംഭിച്ചിരുന്നു. ഇതിനുശേഷം അദാനിയുടെ ബോട്ടുജെട്ടിയുടെ നിര്‍മാണം തുടങ്ങിയതോടെ മുതലപ്പൊഴി ടൂറിസത്തിന് തിരച്ചടിയാകുമെന്ന വാദത്താല്‍ നാട്ടുകാര്‍ വാര്‍ഫ് നിര്‍മാണത്തിനെതിരേ സമരങ്ങള്‍ നടത്തിയിരുന്നു. ഇതോടെ ഡ്രജര്‍ മാറ്റി കൊണ്ടുപോകുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുകയും ചെയ്തു.
ഇതിനുശേഷം മന്ത്രിതലത്തില്‍ ജനപ്രതിനിധികളും പ്രതിഷേധക്കാരും അദാനി പ്രതിനിധികളും ചര്‍ച്ചകള്‍ നടത്തിയതോടെ ഒരുമാസം മുമ്പ് തന്നെ വാര്‍ഫ് നിര്‍മാണത്തിന് തുടക്കമായത്.
എന്നാല്‍ അഴിമുഖത്തെ ശക്തമായ തിരമാല കാരണം ഹാര്‍ബറിനുള്ളിലെ മണല്‍ മാറ്റല്‍ നടക്കാതെ വന്നു.
കടല്‍ ശാന്തമായതോടെ കഴിഞ്ഞ ദിവസം വീണ്ടും ശാന്തി സാഗറിന് അനക്കം വച്ചത്. സര്‍ക്കാരുമായിട്ടുള്ള ധാരണയില്‍  വിഴിഞ്ഞം തുറഖമുഖത്തിന് ആവശ്യമായ കൂറ്റന്‍ പാറകള്‍ കടല്‍ മാര്‍ഗം കൊണ്ടുപോകുന്നതിനാണ് ബോട്ടുജെട്ടിയുടെ നിര്‍മിക്കുന്നത്. ഡ്രജിങ് നടത്തി മണല്‍ കുഴിച്ച് മാറ്റുന്നതോടെ  മുതലപ്പൊഴി അടിക്കടിയുണ്ടാകുന്ന ബോട്ടപകടങ്ങള്‍ കുറക്കുന്നതിന് സഹായമാകും. ഡ്രജിങും വാര്‍ഫ് നിര്‍മാണവും കൂട്ടായി നടക്കുമ്പോള്‍ നാടിന്റെ വികസനവും ഹാര്‍ബറിലെ അപകടങ്ങള്‍ കുറച്ച് മത്സ്യതൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാകും. മുതലേെപ്പാഴിയുടെ അശാസ്ത്രീയ നിര്‍മാണം കാരണം അഴിമുഖത്ത് മണല്‍ അടഞ്ഞ് ആഴകുറവ് കാരണം വള്ളങ്ങള്‍ മറിഞ്ഞ് നിരന്തരം ബോട്ടുപകടങ്ങളുണ്ടാകുകയും ഇരുപതിലധികം മത്സ്യതൊഴിലാളികളുടെ ജീവന്‍ കടല്‍ അപഹരിക്കുകയും ചെയ്തിരുന്നു.
ഇതോടെ മത്സ്യതൊഴിലാളികള്‍ റോഡ് ഉപരോധവും വാഹനങ്ങള്‍ തടയല്‍ ഉള്‍പ്പെട ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ശാശ്വാതപരിഹാരം കാണാന്‍ പല ഡ്രജിങ് കമ്പനികളും കൊണ്ടുവന്നെങ്കിലും എല്ലാം പരാജയപ്പെട്ടു.
ഇതിനിടയിലാണ് അദാനിയുടെ അത്യാധുനിക സംവിധാനമുള്ള ശാന്തിസാഗര്‍ പരമ്പരയിലുള്ള ഡ്രജര്‍ മുതലപ്പൊഴിയുടെ രക്ഷക്കെത്തിയത്.
സാധാരണ ഡ്രജര്‍ മണല്‍ കുഴിച്ച് കരയ്ക്കടിപ്പിക്കുമ്പോള്‍ ഇത് ഉപയോഗിച്ച് ഡ്രജ് ചെയ്യുന്ന മണല്‍ ഇതിനകത്ത് ശേഖരിച്ച് ഉള്‍ക്കടലില്‍ നിക്ഷേപിക്കാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago