ഗീതാ ഗോപിനാഥിന്റേത് ആഗോളവല്‍ക്കരണ നിലപാടുകള്‍; നിയമനത്തിനെതിരെ വി.എസിന്റെ കത്ത്
ന്യൂഡല്‍ഹി: ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്തുനല്‍കിയതായി സൂചന.
ഗീതാ ഗോപിനാഥ് മുന്‍പു സ്വീകരിച്ച പല നിലപാടുകളും പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു. കേരളത്തിന്റ് പൊതു വികസനത്തിനു ചേരുന്നതല്ല ഗീതാ ഗോപിനാഥിന്റെ സമീപനമെന്നും വിഎസ് കത്തില്‍ വ്യക്തമായിട്ടുണ്ട്.
ഗീതാ ഗോപിനാഥിന്റെ നിലപാടുകള്‍ ആഗോളവത്കരണത്തിന് അനുകൂലമാണ്. വിഷയത്തില്‍ പാര്‍ട്ടി ഇടപെടണമെന്നും വി.എസ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗീതാ ഗോപിനാഥിന്റെ നിയമനം പി.ബി ചര്‍ച്ച ചെയ്യില്ലെന്ന് നേരത്തെ കേന്ദ്ര നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ വി.എസിന്റെ പരാതി കിട്ടിയ സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കത്ത് പൊളിറ്റ് ബ്യൂറോയില്‍ വച്ചേക്കും.
എന്നാല്‍ എല്ലാ നിയമനങ്ങളും പാര്‍ട്ടി ആലോചിച്ചാണ് തീരുമാനമെടുക്കുന്നതെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."