'ഒന്നും ശരിയാകാത്ത ഒരു വര്‍ഷം' മെയ് 25ന്
തൃക്കരിപ്പൂര്‍: ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനമായ മെയ് 25ന് 'ഒന്നും ശരിയാകാത്ത ഒരു വര്‍ഷം' എന്ന ആശയം ഉയര്‍ത്തിക്കാട്ടി യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂരില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നതിന് യു.ഡി.എഫ് നിയോജക മണ്ഡലം ലൈസണ്‍ കമ്മിറ്റി തീരുമാനിച്ചു.
യു.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രകടനം വൈകിട്ട് 5ന് ചൊവ്വേരി മുക്കില്‍ നിന്നാരംഭിക്കും. കാലിക്കടവ് സി.എച്ച് സ്മാരക സൗധത്തിന്റെ തീയ്യിട്ടു നശിപ്പിച്ചതിലെ പ്രതികളെ കണ്ടെത്തി കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഡി.സി.സി വൈസ് പ്രസിഡന്റ് കെ.കെ രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് കെ.എം ഷംസുദ്ദീന് ഹാജി ഉദ്ഘാടനം ചെയ്തു.
പി.കെ ഫൈസല്‍ സ്വാഗതം പറഞ്ഞു. അഡ്വ. എം.ടി.പി കരീം, വി.കെ ബാവ, ടി.സി കുഞ്ഞബ്ദുള്ള ഹാജി, പി.വി മുഹമ്മദ് അസ്ലം, സത്താര്‍ വടക്കുമ്പാട്, പി.കുഞ്ഞിക്കണ്ണന്, ടി.വി ബാലകൃഷ്ണന്, പി.സി ഗോപാലകൃഷ്ണന്, പി.കെ രഘുനാഥ്, ടി.വി ഉമേശന്, സി.ബാലന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."