കൊവിഡ് കാലത്ത് ഖത്തര്‍ സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് മികച്ച സംരക്ഷണമാണ് നല്‍കിയതെന്നു ഇന്ത്യന്‍ അംബാസിഡര്‍
ദോഹ: കോവിഡ് കാലത്തിന്റെ ഏറ്റവും പ്രയാസമേറിയ സമയങ്ങളില്‍ ഖത്തര്‍ സര്‍ക്കാര്‍ ഇന്ത്യയിലെ പ്രവാസികള്‍ക്ക് മികച്ച സംരക്ഷണം നല്‍കിയെന്ന് ദോഹയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍. ഖത്തറിലെ പ്രാദേശിക അറബ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിലെ പുതിയ തൊഴില്‍ പരിരക്ഷണ നിയമങ്ങള്‍ ഇന്ത്യ വളരെയധികം ശ്രദ്ധാപൂര്‍വമാണ് നോക്കി കാണുന്നത്. പുതിയ തൊഴില്‍ നിയമങ്ങള്‍ രാജ്യത്തിന്റെ തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മറ്റൊരു മുഖമാണ് വെളിവാക്കുന്നത്.
ഖത്തറുമായി ശക്തമായ വാണിജ്യ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഖത്തരി ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റിയുടെ ഇന്ത്യയിലെ നിലവിലെ നിക്ഷേപം 600 മില്യണ്‍ കവിഞ്ഞത് ഇതിന്റെ തെളിവാണ്.
നിലവില്‍ കോവിഡ് കാലത്ത് നാട്ടിലേക്ക് തിരിച്ചു പോയ ഇന്ത്യന്‍ സമൂഹത്തിന്റെ മടങ്ങി വരവിന് ഖത്തര്‍ സര്‍ക്കാര്‍ ശക്തമായ സംവിധാനങ്ങളാണ് ഏര്‍പെടുത്തിയിരിക്കുന്നത് എന്നും ഡോക്ടര്‍ മിത്തല്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."