ഖത്തറിൽ കാറുകൾ കുത്തനെ മറിഞ്ഞു നട്ടെല്ലിനു പരിക്കേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു
ദോഹ: ഖത്തറില്‍ വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരില്‍ പ്രധാനമായും അമിത വേഗതമൂലം കാറുകള്‍ തലകുത്തനെ മറിഞ്ഞ് പരിക്കേറ്റവരുടെ എണ്ണം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഖത്തറിലെ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹമദ് ട്രോമാ കെയര്‍ ഉപ മേധാവി ഐഷ ഉബൈദ് ആണ് ഇക്കാര്യം പറഞ്ഞത്.
നട്ടെല്ലിന്റെ പരിക്കുകള്‍ മരണത്തില്‍ കലാശിക്കുന്നതാണ് ഖത്തറിലെ ഭൂരിഭാഗം അനുഭവങ്ങളും. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണം. ഇത്തരത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും മികച്ച സൗകര്യമാണ് ഖത്തറില്‍ ഒരുക്കിയിരിക്കുന്നത്.
ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹമദിലെ ട്രോമാ കെയര്‍ സംവിധാനത്തിന് കനേഡിയന്‍ അക്രെഡിയേഷന്‍ ആട്ടോറിറ്റയുടെ അംഗീകാരവുമുണ്ട്. വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധവേണമെന്നും പല ആക്സിഡന്റ്റ് കേസുകളിലും നിസ്സാരമായ ചില അശ്രദ്ധകളാണ് വിനയാവുന്നതെന്നും അല്‍ ഉതൈബ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."