HOME
DETAILS
MAL
ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടല്‍ പാടില്ല: ദേവസ്വം പ്രസിഡന്റ്
backup
July 28 2016 | 19:07 PM
കൊല്ലം: ഏതൊരു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ഇടപെടരുതെന്നു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ചു ദേവസ്വംബോര്‍ഡിനും സര്‍ക്കാരിനും അവരുടേതായ അഭിപ്രായങ്ങളുണ്ട്. എഴുന്നൂറു വര്‍ഷം പഴക്കമുള്ള ശബരിമല ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളും പവിത്രതയും നിലനിര്‍ത്തുമെന്നും അതിനനുസരിച്ചായിരിക്കും ബോര്‍ഡ് തീരുമാനമെടുക്കുകയെന്നും പ്രസിഡന്റ് പറഞ്ഞു.
കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ പോലെ കൊല്ലം തിരുമുല്ലവാരത്ത് കടലില്‍ ശ്രീരാമന് മഴു എറിഞ്ഞു നില്ക്കുന്ന ശില്പം സ്ഥാപിക്കും. ദേവസ്വം ബോര്‍ഡു നിയമനങ്ങള്‍ പി.എസ്.സിക്കു വിടുന്നതു സംബന്ധിച്ചു ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ അഭിപ്രായമെന്തെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."