HOME
DETAILS
MAL
കഴുത്തു മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു
backup
June 29 2019 | 11:06 AM
കൊല്ലം: വെള്ളിയാഴ്ച കഴുത്തു മുറിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. ചവറ ആറുമുറിക്കട വാഴയില്‍ വീട്ടില്‍ റഷീദ് സാബിറ ദമ്പതികളുടെ മകന് ഖയിസ് റഷീദ്(18)ആണ് മരിച്ചത്.
ആറുമുറിക്കട പരിശ്ശേരിക്കുളത്തിനു സമീപത്താണ് ഇയാളെ കഴുത്തു മുറിച്ച് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസെത്തി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തുടര്‍ ചികിത്സയ്ക്കായി കൊല്ലം മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്കു ശേഷം ഇന്ന് ഉച്ചയ്ക്ക് 12 ഓടെ ആശുപത്രിയില്‍ നാലാം നിലയില്‍ കൗണ്‍സിലിങ് നടക്കുന്നതിനിടെ യുവാവ് ആശുപത്രി അധികൃതരെ വെട്ടിച്ച് ചാടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."