മകന്റെ കൈഞരമ്പ് മുറിച്ച് കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം
കൊച്ചി: ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്ന് എട്ട് വയസുകാരനായ മകന്റെ കൈത്തണ്ടയുടെ ഞരമ്പ് മുറിച്ച് കൊലപ്പെടുത്തിയ കേസില്‍ മാതാവിന് ജീവപര്യന്തം തടവ്. അങ്കമാലി മൂക്കന്നൂര്‍ കൊക്കുന്ന് പനങ്ങാട്ടുപറമ്പില്‍ ടീനയെയാണ് (37) എറണാകുളം അഡീഷനല്‍ സെഷന്‍സ് (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക) കോടതി ജഡ്ജി പി.ജെ വിന്‍സെന്റ് ശിക്ഷിച്ചത്.
2016 ഏപ്രില്‍ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകന് അഞ്ച് ഉറക്ക ഗുളികള്‍ നല്‍കിയ ശേഷം കൈ ഞരമ്പ് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്വയം കൈ ഞരമ്പ് മുറിക്കുകയും കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നുമാണ് കേസ്.
ശിക്ഷാ വിധിയില്‍ കനിവ് കാണിക്കണമെന്ന് പ്രതി കോടതിയോട് അഭ്യര്‍ഥിച്ചെങ്കിലും ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ ബിന്ദു ഹാജരായി. അങ്കമാലി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായ എ.കെ വിശ്വനാഥന്‍, എസ്.മുഹമ്മദ് റിയാസ് എന്നിരാണ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."