ബി.ജെ.പി സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കാന്‍ രാജ്നാഥ് സിങ് എത്തും
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എത്തുന്നു. ഗ്രൂപ്പ് യുദ്ധം തീവ്രമായ സാഹചര്യത്തില്‍ പിന്നീടുണ്ടാകുന്ന തര്ക്കങ്ങള്ക്കനുസരിച്ച് ഈ സ്ഥാനങ്ങളിലേക്ക് ആളുകളെ നിശ്ചയിക്കാനാണ് തീരുമാനിച്ചിരുന്നത്. നിലവില്‍ നിര്‍ദേശിച്ച ഭാരവാഹികള്‍ക്കു പുറമേയുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ഒഴിച്ചിട്ടിരിക്കുന്ന ചില ഭാരവാഹി സ്ഥാനങ്ങളിലേക്കുമുള്ളവരെ തെരഞ്ഞെടുക്കുന്നതിനും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി 28, 29 തിയതികളില്‍ എറണാകുളത്താണ് ബി.ജെ.പിയുടെ കോര്‍ കമ്മിറ്റിയും സംസ്ഥാന ഭാരവാഹികളുടെ യോഗവും നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിയാണ് രാജ്നാഥ് സിങ്.
28ന് ഉച്ചകഴിഞ്ഞ് എത്തുന്ന രാജ്നാഥ് സിങ് അന്നു വൈകുന്നേരം ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."