കന്യാസ്ത്രീ സമരം മാര്‍ക്സിസ്റ്റ് വിരുദ്ധ കേന്ദ്രമാക്കാന്‍ ചിലര്‍ ശ്രമിച്ചു: കോടിയേരി
തൃശൂര്‍: കന്യാസ്ത്രീ സമരം മാര്‍ക്സിസ്റ്റ് വിരുദ്ധ കേന്ദ്രമാക്കാനാണ് ചിലര്‍ ശ്രമിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
അഴീക്കോടന്‍ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരപ്പന്തലില്‍ നടന്ന പ്രസംഗങ്ങള്‍ സി.പി.എമ്മിനും സര്‍ക്കാരിനുമെതിരായിരുന്നു. കന്യാസ്ത്രീകളുടെ സമരം ചിലര്‍ ഏറ്റെടുക്കുകയായിരുന്നു. ഇത്തരം മൊബൈല്‍ സമരവേദിക്കാര്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നുണ്ട്. കേസില്‍പ്പെട്ട ആളെ നോക്കിയല്ല ഈ സര്‍ക്കാര്‍ കേസെടുക്കുന്നത്. സ്ത്രീപക്ഷ സര്‍ക്കാരാണിത്. കുറ്റവാളികള്‍ക്കെതിരേ തെളിവ് ശേഖരിച്ചു ശിക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയുടെ ഭരണം ഗുണം ചെയ്തതു കോര്‍പറേറ്റുകള്‍ക്കാണ്. കാവല്‍ക്കാരനായി വന്നയാള്‍ കള്ളനായി മാറി. റാഫേല്‍ വിമാന ഇടപാട് രാജ്യം കണ്ട വലിയ കൊള്ളയാണ്.
കേന്ദ്രസര്‍ക്കാരിന് കേരളത്തോട് നിഷേധാത്മക നിലപാടാണെന്ന് പറഞ്ഞ അദ്ദേഹം, വര്‍ക്ക് ചെയ്യാത്ത ഒരു പ്രസിഡന്റും വര്‍ക്ക് ചെയ്യാന്‍ മൂന്നു പ്രസിഡന്റുമാരുമായി കേരളത്തിലെ കോണ്‍ഗ്രസ് മാറിയെന്നും പരിഹസിച്ചു. ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."