അഫിലിയേറ്റഡ് കോളജുകള്‍ ഇല്ലാതാകും
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം അതേപടി നടപ്പാക്കിയാല്‍ അഫിലിയേറ്റഡ് കോളജുകള്‍ ഇല്ലാതാകുമെന്ന് വിദഗ്ദര്‍.
കോളജുകള്‍ക്ക് സ്വയംഭരണം നല്‍കുകയും കാലക്രമത്തില്‍ യൂനിവേഴ്‌സിറ്റികളുമായുള്ള അഫിലിയേഷന്‍ നഷ്ടപ്പെടുകയും ചെയ്യും. ഇത് എയ്ഡഡ് കോളജുകളുടെ ഭാവി എന്താകുമെന്ന ചോദ്യം ഉയര്‍ത്തുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ വിദ്യാഭ്യാസ നയം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സ്‌കൂളിലെ അധ്യാപക നിയമനം പൂര്‍ണമായി മെറിറ്റ് അടിസ്ഥാനത്തിലാക്കാനാണ് കരടിലെ നിര്‍ദേശം. സ്‌പെഷല്‍ സ്‌കൂള്‍ സോണുകള്‍ നിലവില്‍വരും. പല സ്‌കൂളുകളെ കൂട്ടിച്ചേര്‍ത്ത് സ്‌കൂള്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ക്ലസ്റ്ററുകള്‍ക്ക് സ്‌കൂള്‍ ക്ലസ്റ്റര്‍ മാനേജിങ് കമ്മിറ്റിയുണ്ടാകും. സ്‌കൂളുകള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കി നിലവാരം അനുസരിച്ച് തിരിക്കും. പൊതുവിദ്യാലയങ്ങള്‍ക്കും സ്വകാര്യ സ്‌കൂളിനും പ്രത്യേക സംവിധാനം ഒരുക്കുമെന്നും കരട് നിര്‍ദേശിക്കുന്നു.
അധ്യാപക നിയമനം പൂര്‍ണമായി മെറിറ്റിലാക്കിയാല്‍ സംവരണം അട്ടിമറിക്കപ്പെടുമെന്ന ആശങ്ക പ്രഭാത് പട്‌നായിക് പങ്കുവച്ചു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിക്കുന്ന അവകാശത്തിന്മേലുള്ള കടന്നുകയറ്റം ഉണ്ടാകും. കരിയര്‍ മെച്ചപ്പെടുത്താനായി കൂടുതല്‍ പേപ്പറുകളും പ്രബന്ധങ്ങളും വേണമെന്ന നിബന്ധന അധ്യാപനത്തിന് ഗുണംചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ശില്‍പശാലയില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു. ഡോ. രാജന്‍ വര്‍ഗീസ്, ഡോ. ഉഷ ടൈറ്റസ്, ഡോ. ബി. ഇക്ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."