സ്വകാര്യ സംഘടനക്ക് മേള നടത്താന്‍ നെടുമങ്ങാട് നഗരസഭയുടെ പാര്‍ക്കിങ് കേന്ദ്രം അടച്ചുപൂട്ടി
നെടുമങ്ങാട്: ലക്ഷങ്ങള്‍ ചെലവഴിച്ചു നെടുമങ്ങാട് നഗരസഭ നിര്‍മ്മിച്ച വാഹന പാര്‍ക്കിങ് കേന്ദ്രം സ്വകാര്യ സംഘടനക്ക് മേള നടത്താനായി അടച്ചുപൂട്ടി. നഗരത്തിലെ ഗതാഗതകുരുക്കു പരിഹരിക്കാനായി റോഡിലെ അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നഗരസഭ സ്ഥലം വാങ്ങി പാര്‍ക്കിങ് കേന്ദ്രം നിര്‍മ്മിച്ചത്. പാര്‍ക്കിങ് കേന്ദ്രം നിര്‍മ്മിക്കാനായി ഈ സ്ഥലത്തു പൊലിസ് സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ വാഹനങ്ങള്‍ ശക്തമായ നടപടിയിലൂടെ നഗരസഭാധികൃതര്‍ ഒഴിപ്പിച്ചത് ഏറെ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പര്‍ക്കിങ് കേന്ദ്രമാണ് ഇപ്പോള്‍ അടച്ചുപൂട്ടിയത്. പാര്‍ക്കിങ് കേന്ദ്രം അടച്ചുപൂട്ടിയത് കാരണം നെടുമങ്ങാട് ഗേള്‍സ് ഹൈസ്കൂള്‍ റോഡിലും സമീപത്തെ ഇടറോഡുകളിലും അനധികൃത പാര്‍ക്കിങ് നടക്കുന്നത് വാഹനക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. വാഹന പാര്‍ക്കിങ് കേന്ദ്രം സ്വകാര്യ സംഘടനക്ക് മേള നടത്താന്‍ വിട്ടു കൊടുത്ത നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."