ഓണ്‍ലൈന്‍ മാര്‍ക്കറ്റിങിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന; മാനേജര്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍
ആലപ്പുഴ: ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടവും പെണ്‍വാണിഭവും നടത്തിവന്ന സംഘത്തെ എക്‌സൈസ് സംഘം പിടികൂടി.
ആലപ്പുഴ നഗരമധ്യത്തില്‍ പ്രമുഖ സ്‌കൂളിന് സമീപം വീട് വാടകയ്‌ക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. സംഘത്തലവും ജോ ജവാസ് എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ ബ്രാഞ്ച് മാനേജരുമായ ആര്യാട് തത്തംപള്ളി സ്വദേശി കെ.എം.ബിനോയി മൈക്കിള്‍(35) ഉള്‍പ്പെടെ ആറുപേരാണ് ആലപ്പുഴ നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. പിടിയിലായ മറ്റ് അഞ്ചുപേരും മയക്കുമരുന്ന് ഉപയോഗിക്കാന്‍ എത്തിയവരാണ്.
30 സിറിഞ്ചുകളും നീഡിലുകളും 40 ബ്രുഫിനോര്‍ഫിന്‍ കുപ്പികളും അഞ്ച് ആംപ്യുളുകളും 10 ഗ്രാം കഞ്ചാവും അഞ്ചു ബൈക്കുകളും പിടിച്ചെടുത്തു. എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കുത്തിവയ്ക്കുന്നതിനായി മയക്കുമരുന്ന് സിറിഞ്ചുകളില്‍ നിറച്ചനിലയില്‍ കണ്ടെത്തി. കൂടാതെ ഗര്‍ഭനിരോധന ഗുളികകള്‍, ഗര്‍ഭനിരോധന ഉറകള്‍ അടക്കമുള്ളവയും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്.
ജോ ജവാസ് എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പിനിയുടെ മറവിലാണ് മയക്കുമരുന്നു വില്‍പ്പന. ആവശ്യക്കാര്‍ക്ക് ഒരു കുത്തിവയ്പ്പിന് 500 രൂപ നിരക്കിലാണ് മയക്കുമരുന്നു വില്‍പ്പന നടത്തിയിരുന്നതെന്നും കമ്പനിയുടെ ബ്രാഞ്ച് മാനേജരായ ബിനോയി മൈക്കിളിന്റെ പേരില്‍ ആലപ്പുഴയില്‍ രണ്ടു മയക്കുമരുന്നു കേസുകള്‍ നിലവിലുണ്ടെന്നും എക്‌സൈസ് അറിയിച്ചു.
മയക്കുമരുന്നിന് അടിമകളായവരെയും വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇടപാടുകാരെയും വാടകവീട്ടില്‍ എത്തിച്ചാണ് കച്ചവടം നടത്തിയിരുന്നത്. സംഘത്തലവനായ ബിനോയിയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് കുത്തിവയ്പ്പ് ഉള്‍പ്പടെ എടുത്തുനല്‍കിയിരുന്നു. പ്രധാനമായും സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യംവച്ചാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കാമറകള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളുടെ അശ്ലീലരംഗങ്ങള്‍ ചിത്രീകരിച്ച് ബ്ലാക്ക്‌മെയിലിങ് നടത്തിയതായും സംശയിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ നടത്തിപ്പിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും സൂചനയുണ്ട്.
എക്‌സൈസ് അസി. കമ്മിഷണര്‍ ചന്ദ്രപാലന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്നു മാഫിയാസംഘത്തെ പിടികൂടിയത്. പ്രിവന്റീവ് ഓഫിസര്‍മാരായ ടി പ്രിയലാല്‍, പി.സി ഗിരീഷ്, എ അക്ബര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ അജീബ്, റെനി, അനിലാല്‍, റഹിം, വിപിന്‍, സുഭാഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."