HOME
DETAILS
MAL
ഇന്ത്യ ഭരിക്കുന്നത് ചരിത്രത്തെ കൊഞ്ഞനം കുത്തുന്നവര്‍: മന്ത്രി
backup
September 24 2018 | 05:09 AM
പഴയങ്ങാടി: ചരിത്രത്തെ കൊഞ്ഞനം കുത്തുന്നവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് മന്ത്രി എം.എം മണി. പട്ടികജാതി ക്ഷേമസമിതി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് താവത്ത് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യം കിട്ടി എഴുപതു വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ദലിതര്‍ക്ക് അര്‍ഹതപ്പെട്ട അവകാശം നല്കാന് ഇന്ത്യ ഭരിച്ച ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടില്ല. കോണ്‍ഗ്രസും ബി.ജെ.പിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും എം.എം മണി പറഞ്ഞു. ഇ. ഗംഗാധരന് അധ്യക്ഷനായി. കെ. സുനില്‍കുമാര്‍, സി. അജയകുമാര്‍, കെ. ജനാര്ദ്ദനന്, ടി. പവിത്രന് സംസാരിച്ചു. ഭാരവാഹികള്‍: ഇ. ഗംഗാധരന് (പ്രസി.) സി.കെ ജനാര്ദ്ദനന് (സെക്ര.).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."