ഹജ്ജ് ഒരുക്കം; മക്കയിലേക്ക് പ്രവേശന നിയന്ത്രണം പ്രാബല്യത്തില്‍
മക്ക: ഹജ്ജ് സീസണ് പ്രമാണിച്ച് മക്കയില്‍ പ്രവേശിക്കുന്നതില്‍ വിദേശികള്‍ക്കുള്ള വിലക്ക് പ്രാബല്യത്തില്‍. ഇതിനായി മക്ക പ്രവേശന കവാടത്തില്‍ കര്‍ശന പരിശോധന ആരംഭിച്ചിട്ടുണ്ട.് മക്ക ഇഖാമയില്ലാവതരെയും പ്രത്യേക അനുമതി പത്രമില്ലാത്തവരെയും പ്രവേശന കവാടത്തില്‍ വെച്ച് പിടികൂടുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കാറുകളും ബസുകളും ട്രെയിനുകളും തുടങ്ങി ഏത് വാഹനങ്ങളിലൂടെയും മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് വിലക്ക് ബാധകമാണ്. ഓഗസ്റ്റ് 11 വരെ വിലക്ക് പ്രാബല്യത്തിലുണ്ടാകും.
വിലക്കുള്ള കാലത്ത് ജോലി ആവശ്യാര്‍ഥം മക്കയില്‍ പ്രവേശിക്കുന്നതിന് വിദേശികള്‍ ജവാസാത്ത് ഡയരക്ടറേറ്റില്നിന്ന് പ്രത്യേക അനുമതി പത്രം നേടിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനം മുഖേനെയാണ് അനുമതി പത്രം നേടേണ്ടത്. ഇതിനകം എത്തിയവരെ അധികൃതര്‍ തിരിച്ചയച്ചു. അടുത്തയാഴ്ച മുതല്‍ വിദേശ ഹാജിമാര്‍ മക്കയില്‍ എത്തുന്നതോടെ പരിശോധന കര്‍ശനമാക്കും. അനധികൃതമായി മക്കയില്‍ പ്രവേശിച്ചു ഹജ്ജില്‍ പങ്കെടുക്കുന്നത് തടയുകയും ഹാജിമാരുടെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് തടയുകയുമാണ് ലക്ഷ്യം. അനധികൃതമായി കടക്കുന്നവരെ പിടികൂടി നാടുകടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."