ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവും മകനും അറസ്റ്റില്‍
കഴക്കൂട്ടം: പോത്തന്‍കോട് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ അണ്ടൂര്‍ക്കോണം ചേമ്പാല പടിഞ്ഞാറ്റിന്‍കര ശ്യാമളാലയത്തില്‍ അനീഷ് ബാബുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അച്ഛനും മകനും പൊലിസ് പിടയിലായി. ചെമ്പഴന്തി അണിയൂരിലെ ഓട്ടോ ഡ്രൈവറും ചെമ്പഴന്തിതി ഉദയഗിരി മഞ ജുഷ ഭവനില്‍ വാടകക്ക് താമസക്കാരനുമായ അബ്ദുല്‍ ഹബീബ്് (44) മകന് അബ്ദുല്‍ ഹര്‍ഷാദ് (23)മാണ് കഴക്കൂട്ടം പൊലിസിന്റെ പിടിയിലായതായത്. കഴിഞ്ഞ ചൊവാഴ്ച രാത്രി പത്തരമണിക്കാണ് സംഭവം. അണിയൂരിലെ ഒരു കടയില്‍ ഐസ്ക്രീം വാങ്ങാനെത്തിയ വെല്‍ഡിങ് തൊഴിലാളിയായ മകനെ മദ്യലഹരിയിലായിരുന്ന അനീഷ് ബാബു അസഭ്യം പറയുകയും ഇരുവരും വാക്കുതര്‍ക്കമായി.
ഇക്കാര്യം മകന് വീട്ടിലെത്തി പറഞ്ഞതോടെയാണ് ഇത് ചോദിക്കാനായി അച്ഛന് മകനെ കൂട്ടി ബൈക്കില്‍ ജങ്ഷനിലെത്തിയത്. ഇതിനിടെ ഓട്ടോറിക്ഷയില്‍ ശ്രീകാര്യം അലത്തറ ഭാഗത്തേക്ക് പോയ അനീഷ് ബാബുവിനെ ഇവര്‍ പിന്തുടര്ന്ന് ഓട്ടോ തടഞ്ഞ് നിര്‍ത്തി ഇരുക്കൂട്ടരും വാക്കുതര്‍ക്കവും കയ്യാങ്കളിയുമായി.
ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് അനീഷ്ബാബുവിന്റെ അടിവയറ്റില്‍ കുത്തുകയായിരുന്നു. ഈ സമയത്ത് അനീഷ്ബാബുവിനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശശി ഓടി രക്ഷപ്പെട്ടു. സംഭവം നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കഴക്കൂട്ടം പൊലിസ് സ്ഥലത്തെത്തിയെങ്കിലും സംഭവ സ്ഥലത്ത് ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഓട്ടോറിക്ഷ മാത്രം അവിടെ കിടക്കുന്നതുമാത്രമാണ് കണ്ടത്. പിറ്റേ ദിവസം രാവിലെ അക്രമം നടന്നതിന് അല്പം മാറി തീരെ അവശനായി കിടന്ന അനീഷിനെ ഓട്ടോറിക്ഷയില്‍ പച്ചക്കറിയുമായി വന്നവരാണ് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. അനീഷ് മരിച്ചുവെന്ന വാര്‍ത്ത അറിഞ്ഞതോടെ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. അടിവയറ്റിലെ ആഴത്തിലെ കുത്തും ആന്തരികാരക്തസ്രാവവുമാണ് മരണകാരണമായത്. കഴക്കൂട്ടം ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എസ്.വൈ സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."