HOME
DETAILS
MAL
സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ അയല്‍വസി കലര്‍ത്തിയത് ഉപ്പ്
backup
July 28 2016 | 21:07 PM
പുനലൂര്‍: പത്തനാപുരം ചെമ്പനരുവി കടമ്പുപാറ സെന്റ് പോള്‍സ് മലങ്കര സിറയന്‍ കാത്തലിക് എല്‍.പി സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ അയല്‍വസി കലര്‍ത്തിയത് ഉപ്പാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.
കുട്ടികള്‍ക്ക് കൊടുക്കാന്‍ തയാറാക്കിയ ഉച്ചഭക്ഷണത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച വിഷപദാര്‍ഥം കലക്കിയതായുള്ള സംശയത്തെത്തുടര്‍ന്ന് പരിസരവാസിയായ സത്യനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നു ഭക്ഷണം തിരുവനന്തപുരത്തെ ഫുഡ് സേഫ്റ്റി ലാബില്‍ പരിശോധന നടത്തി.
പ്രാഥമിക പരിശോധനയില്‍ ഭക്ഷണത്തില്‍ കലര്‍ത്തിയത് ഉപ്പാണെന്നാണ് നിഗമനം. ഫുഡ് സേഫ്റ്റി അതികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്കൂളിലെ പാചകക്കാരന് സത്യനെതിരേ ഗ്രാമസഭയില്‍ പരാതിപ്പെട്ടിരുന്നു. അതിലുള്ള പകയാണ് ഭക്ഷണത്തില്‍ ഉപ്പുകലര്ത്തിയതെന്നാണ് സത്യന് പൊലിസിനോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."