HOME
DETAILS
MAL
യുവതിക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും: മന്ത്രി
backup
May 21 2017 | 02:05 AM
തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് എല്ലാവിധ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ജി.സുധാകരന്‍. സ്ത്രീകള്‍ക്ക് എതിരായി നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
ഇത്തരം വിഷയങ്ങളില്‍ സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ട് വരണം. മുഖ്യമന്ത്രി ഈ കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നയാളാണെന്നും മന്ത്രി പറഞ്ഞു.
ഈ വിഷയം മുന്‍നിര്‍ത്തി മൂന്നുവര്‍ഷം മുന്‍പ് താന്‍'നീച ലിംഗങ്ങള്‍ മുറിയ്ക്കുന്ന പെണ്ണുങ്ങള്‍'എന്ന കവിതയെഴുതിയപ്പോള്‍ തനിക്കെതിരേ നിരവധി മാന്യന്‍മാര്‍ രംഗത്ത് വന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."