സിഡിറ്റ്, സൈബര്‍ശ്രീയില്‍ ആധുനിക പരിശീലനത്തിന് അവസരം
സിഡിറ്റ് സൈബര്‍ശ്രീ പട്ടികജാതി വിഭാഗക്കാര്‍ക്കായി ടുഡി ആന്റ് ത്രീഡി ഗെയിം വികസനം, മാറ്റ്‌ലാബ് എന്നിവയില്‍ പരിശീലനം നല്‍കും. തിരുവനന്തപുരത്ത് നടത്തുന്ന പരിശീലനങ്ങളില്‍ 20 മുതല്‍ 26 വയസുവരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ടുഡി ആന്റ് ത്രീഡി ഗെയിം വികസന പരിശീലനത്തിന് എന്‍ജിനിയറിംഗ്/എം.സി.എ/ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും എന്‍ജിനിയറിംഗ്/എം.സി.എ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും പങ്കെടുക്കാം. ആറ് മാസത്തെ പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്‌റ്റൈപന്റ് ലഭിക്കും. മാറ്റ്‌ലാബിന്റെ നാലു മാസത്തെ പരിശീലനത്തിന് എം.സി.എ/എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്)/ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ടോണിക്‌സ് എന്നിവയില്‍ എന്‍ജിനിയറിംഗ് ബിരുദം ഉള്ളവര്‍ക്കും പ്രസ്തുത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.cybesrri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പ് സഹിതം 30ന് സൈബര്‍ശ്രീ സെന്റര്‍, സിഡിറ്റ്, പൂര്‍ണ്ണിമ, ടി.സി 81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാക്കണം. ഇമെയില്‍:[email protected] ഫോണ്‍: 0471 2323949.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."