HOME
DETAILS
MAL
നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി
backup
June 30 2019 | 20:06 PM
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.
കേരളം ക്രിമിനലുകള്‍ വിഹരിക്കുന്ന സംസ്ഥാനമായി മാറി. ക്രിമിനലുകളെ വളര്‍ത്തുന്നതിനുപിന്നില്‍ സി.പി.എമ്മാണ്. ഇത് ഒറ്റപ്പെട്ട സംഭവമായി നിസാരവല്ക്കരിക്കാന് പാടില്ല. സി.പി.എമ്മിന്റെ കൈയില്‍ കിട്ടിയാല്‍ വെട്ടിക്കൊല്ലും. പൊലിസിന്റെ കൈയില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല്ലുമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇത്തരം പ്രവണത അംഗീകരിക്കാനാകില്ല.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ യു.ഡി.എഫിന് ചെറിയ പിഴവുപറ്റി. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് വന്നാല്‍ എന്താണ് പിഴവെന്ന് പറയാമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."