HOME
DETAILS
MAL
സി.കെ വിനീതിന് സംസ്ഥാനസര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി
backup
May 21 2017 | 05:05 AM
തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിനീതിനെ ഏജീസ് ഓഫിസില്‍ നിന്നും പിരിച്ചുവിട്ടത് കായികതാരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഈ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് കേന്ദ്രകായികമന്ത്രി വിജയ് ഗോയല്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇടപെട്ട് ഈ നടപടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."