കള്ളക്കേസില്‍ കുടുങ്ങി രണ്ടര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം എട്ടു മലയാളികള്‍ നാട്ടിലേക്ക് മടങ്ങി
ജിദ്ദ: കള്ളക്കേസില്‍ കുടങ്ങി രണ്ടര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം മലയാളികള്‍ നാട്ടിലേക്ക് മടങ്ങി. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും നാലു ലക്ഷത്തോളം റിയാല്‍ മോഷണം പോയെന്ന കേസിലായിരുന്നു എട്ടു മലയാളികള്‍ക്ക് ജയില്‍ ശിക്ഷ നല്‍കിയത്. എന്നാല്‍ മോഷണക്കുറ്റം കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തിയതോടെയാണ് ഇവര്‍ക്ക് ജോയില്‍ മോചനത്തിന് വഴിതെള്ളിഞ്ഞത്.
നിലമ്പൂര്‍ സ്വദേശികളുടെ പങ്കാളിത്തത്തോടെ റിയാദിലെ അസീസിയയില്‍ പ്രവര്‍ത്തിക്കുന്ന മൊത്ത വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ ബഷീര്‍ പെരിങ്ങാവ്, രാജേഷ് മഞ്ചേരി, അബ്ദുല്‍ നാസര്‍ പോത്തുകല്ല്, ജസല്‍ എറണാകുളം, അര്‍ഷദ് കണിയാപുരം, മഅ്‌റൂഫ് കുനിയില്‍, റിയാസ് നിലമ്പൂര്‍ , നിസാര്‍ ആറളം എന്നിവരെ 2014 ഡിസംബര്‍ 26നാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നാലു ലക്ഷത്തോളം റിയാല്‍ മോഷണം നടത്തിയെന്നായിരുന്നു കേസ്. തുടര്‍ന്ന് ഇവരെ വിചാരണക്കായി ജയിലിലേക്ക് മാറ്റി.
കോടതയില്‍ പല തവണ ഇവരെ ഹാജരാക്കിയെങ്കിലും വ്യക്തമായ തെളിവ് ഹാജരാക്കാന്‍ സ്‌പോണ്‍സര്‍ക്ക് കഴിയാത്തതിനാല്‍ കേസ് തള്ളിപ്പോയെങ്കിലും സ്‌പോണ്‍സര്‍ വീണ്ടും അപ്പീലല്‍ നല്‍കി. എന്നാല്‍ ഇതിനിടെ ഇവരുടെ ഇഖാമയുടെ കാലാവധിയും തീര്‍ന്നു. തുടര്‍ന്ന് കേസിന് അഭിഭാഷകരെ നിയമിക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് ആവശ്യമായിരുന്നു.
എന്നാല്‍ സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ ആദ്യ തയ്യാറായില്ല,. തുടര്‍ന്ന് പൊലിസ് ഇടപെട്ടതോടെ പാസ്‌പോര്‍ട്ട് ജയിലില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് എട്ടു പേര്‍ക്ക് വേണ്ടി ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അഭിഭാഷകരെ നിയമിക്കുകയും സിറ്റിംഗിനു ഹാജരാക്കുകയും ചെയ്തു. നിരവധി തവണ തെളിവുകള്‍ ഹാജരാക്കാന്‍ അവസരം നല്‍കിയെങ്കിലും സ്‌പോണ്‍സര്‍ക്ക് ഇതിനു സാധിച്ചിരുന്നില്ല. കേസ് നീണ്ടുപോകുന്നത് മനസ്സിലാക്കിയ ജഡ്ജി അവസാനം അപ്പീലിന് അവസരം നല്‍കാതെ കേസ് തള്ളിയതായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് മോചനത്തിന് വഴിതെളിഞ്ഞത്.
കാരണമില്ലാതെ ജയിലില്‍ കിടന്നതിനുള്ള നഷ്ടപരിഹാരം ലഭിക്കാന്‍ വേണ്ടി ഇവര്‍ റിയാദിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നഷ്ടപരിഹാരത്തിനായി കേസ് കൊടുത്ത് തുടര്‍ നടപടിക്കായി അഭിഭാഷകാരെ ചിമതലപ്പെടുത്തിയാണ് എട്ടുപേരും നാട്ടിലേക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."