ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അന്തരിച്ചു
കോട്ടക്കല്‍: മത,സാമൂഹ്യ രംഗത്തെ നേതൃനിരയിലെ സജീവ സാനിധ്യവും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി (83) അന്തരിച്ചു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല ജനറല്‍ സെക്രട്ടറി, വളവന്നൂര്‍ ബാഫഖി യതീംഖാന ജനറല്‍ സെക്രട്ടറി, പട്ടിക്കാട് ജാമിഅ നൂരിയ്യ ട്രഷറര്‍, പുലിക്കോട് മഹല്ല് സദനത്തുല്‍ ഇസ്‌ലാം പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുന്നു.
സുന്നീ മഹല്ല് ഫെഡറേഷന്റെ സ്ഥാപക കാല നേതൃനിരയിലെ പ്രധാനികളിലൊരാളായ കുഞ്ഞാപ്പു ഹാജി സ്ഥാപക കാലം മുതല്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.
കോട്ടക്കല്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ മൂന്നുമണിയോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് നിര്യാതനായത്.
ഭാര്യ: മറിയുമ്മ ഹജ്ജുമ്മ. മക്കള്‍: ഖാലിദ്, ജഅ്ഫര്‍, ഹംസ, അബ്ദുല്ല (ദുബൈ), ഉമര്‍ ഫാറൂഖ്, സിറാജ്, മുംതസ്, ഫാത്വിമ, സലീഖ, റൈഹാനത്ത്, സൗദ, സുമയ്യ, പരേതരായ സലീം, അബ്ദുല്‍ നാസര്‍. മരുമക്കള്‍: യാഹു മോന്‍ (ദുബൈ കെ.എം.സി.സി പ്രസിഡന്റ്), ഇസ്മാഈല്‍ ഉള്ളാട്ട് (ചെമ്മാട് ), തൈക്കാടന്‍ മുഹമ്മദ് ഹനീഫ സ്വാഗതമാട് ( എടരിക്കോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്), ചിറ്റകത്ത് പൊറ്റമ്മല്‍ ബശീര്‍ (എടക്കുളം), പുളിക്കത്തോടി ഹബീബ് (രണ്ടത്താണി ), മരക്കാറ്റുതൊടിക അസ്‌കര്‍ (കൊണ്ടോട്ടി), സുബൈദ, വാഹിദ, റൈഹാനത്ത്, സുഹൈല, ശാഹിന. ഖബറടക്കം ഇന്നു രാവിലെ എട്ടിന് പാലത്തറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."