വയനാട് റെയില്‍വേ കോണ്‍ഗ്രസ് നിലപാട് ആത്മാര്ഥയില്ലാത്തത്: ഡി.വൈ.എഫ്.ഐ
കല്‍പ്പറ്റ: വയനാട് റെയില്‍വേ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ കള്ളക്കളി അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
ആത്മാര്‍ഥയില്ലാത്ത നിലപാടാണ് എല്ലാക്കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ചത്. കേരളവും കര്‍ണാടകയും കേന്ദ്രവും ഒരുമിച്ച് കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ വയനാടന്‍ റെയില്‍വേക്കായി ഒന്നും ചെയ്തില്ല. ഇവരാണ് കേവലം ഒരുവര്‍ഷമായ എല്‍.ഡി.എഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്. വയനാടിന്റെ റെയില്‍വേ യാഥാര്‍ഥ്യമാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ക്ക് തുരങ്കംവെക്കുകയാണ് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിന്റെ ലഷ്യം.
ഇത് നടപ്പാകരുതെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ആത്മാര്ഥതയുണ്ടായിരുന്നെങ്കില് കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ എന്തെങ്കിലും ചെയ്യുമായിരുന്നെന്നും യോഗം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് കെ.പി ഷിജു അധ്യക്ഷനായി. സെക്രട്ടറി കെ റഫീഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ മുഹമ്മദലി, സി.ജി പ്രത്യുഷ്, വി ഹാരിസ്, കെ.എം ഫ്രാന്‍സീസ്, എ.കെ ജിതൂഷ്, എം.വി വിജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."