പൊലിസ് നിയമഭേദഗതി പുന:പരിശോധിക്കും; സര്‍ക്കാരിനെ തിരുത്തി സി.പി.എം കേന്ദ്രനേതൃത്വം
ന്യൂഡല്‍ഹി: വിവാദമായ പൊലിസ് നിയമഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തി സി.പി.എം കേന്ദ്ര നേതൃത്വം. നിയമഭേദഗതി പുന:പരിശോധിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
എതിര്‍പ്പുകളും ആശങ്കകളും മുഖവിലക്കെടുത്തെന്നും സി.പി.എം നിലപാട് പാര്‍ലമെന്റില്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും യെച്ചൂരി വിശദമാക്കി.
ഈ ഓര്‍ഡിനന്‍സ് കൊണ്ടു വന്ന രീതി അംഗീകരിക്കുന്നില്ല. ഈ ബില്‍ പുനപരിശോധിക്കും. പുതിയ പൊലിസ് ആക്ടിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടനെ തന്നെ കേരള സര്‍ക്കാരില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കും - യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
നിയമഭേദഗതിക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ജനറല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും സീനിയര്‍ സുപ്രിംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണും പൊലിസ് ആക്ടിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."