മുഖ്യമന്ത്രിക്കെതിരേ ഗുരുതര ആരോപണവുമായി ബിജു രമേശ്: മറുപടിയില്ല, നിയമനടപടിയുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബാറുടമയുമായിരുന്ന ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേയുയര്‍ന്നതും ഗുരുതര ആരോപണങ്ങള്‍.
എല്‍ഡിഎഫില്‍ ഉള്ളവരുടെ അനധികൃത സ്വത്ത് സംബന്ധിച്ച വിവരങ്ങളും തന്റെ കൈവശമുണ്ടെന്നും ബിജു രമേശ് ആരോപിച്ചു.
ബാര്‍കോഴ കേസ് അന്വേഷണത്തില്‍ ഇരു മുന്നണികളും നടത്തുന്നത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം മാത്രമാണെന്നു ബിജു രമേശ് ആരോപിക്കുന്നു.
ബാര്‍കോഴ കേസില്‍ തന്നോട് പരാതിയില്‍ ഉറച്ചുനില്‍ക്കണം എന്നാണ് മുഖ്യമന്ത്രി പിണറായി ആവശ്യപ്പെട്ടത്. പിന്നീട് അദ്ദേഹം വാക്കുമാറ്റി. ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയും കെ.എം മാണിയും കൂടി ഒത്തുകളിച്ചതായും ബിജു ആരോപിക്കുന്നു.
യു.ഡി.എഫിലെ 36 ജനപ്രതിനിധികളുടെ അനധികൃത സ്വത്ത് വിവരം സംബന്ധിച്ച ഫയല്‍ എന്റെ കൈയിലുണ്ടെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. അതു കൈയിലിരിക്കട്ടെ എന്നാണ് എന്നോട് അന്ന് അദ്ദേഹം പറഞ്ഞത്.
ഇതാരേയും കാണിച്ചില്ലേ എന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോള്‍ കോടിയേരി സഖാവിനെ കാണിച്ചുവെന്നാണ് ഞാന്‍ പറഞ്ഞത്.
അതേ സമയം ആരോപണത്തെ നിഷേധിച്ച രമേശ് ചെന്നിത്തല ബിജു രമേശിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ വക്കീല്‍ നോട്ടിസ് അയക്കാനാണ് തീരുമാനം. അതേ സമയം മുഖ്യമന്ത്രിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ ആരും ഇതുവരേ പ്രതികരിച്ചിട്ടില്ല. പറയുന്നത് പച്ചക്കള്ളമാണെന്നാണ് ചെന്നിത്തല പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിക്കും കെ.എം മാണിക്കുമെതിരായ ആരോപണത്തോട് പാര്‍ട്ടികളോ ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."