HOME
DETAILS

ചൂണ്ടു വിരലില്‍ പടര്‍ത്താന്‍ ഇക്കുറി 86,000 മഷിക്കുപ്പികള്‍

  
backup
November 24 2020 | 00:11 AM

%e0%b4%9a%e0%b5%82%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d

 


ഒരു ബൂത്തില്‍ രണ്ട് കുപ്പികള്‍
ചെലവ് 85 ലക്ഷം
മലപ്പുറം: ചൂണ്ട് വിരലിലെ വോട്ട് അടയാളത്തിന് ഇത്തവണ മൈസൂരില്‍ നിന്നെത്തിക്കുന്നത് 86,000 മഷിക്കുപ്പികള്‍. കര്‍ണാടകയിലെ മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് കമ്പനിയില്‍ നിന്നാണ് 85 ലക്ഷം രൂപ ചെലവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടുമഷി എത്തിക്കുന്നത്.
ഒരു ബൂത്തില്‍ അഞ്ചുമില്ലീലിറ്റര്‍ അടങ്ങിയ രണ്ടു മഷിക്കുപ്പികളാണ് ഇത്തവണ നല്‍കുന്നത്. വോട്ട് ചെയ്യുന്നതിന് മുന്‍പ് കൈകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചാലും മഷി ഇളകിപ്പോകില്ല. 2015-ല്‍ ഒരു ബൂത്തില്‍ മൂന്ന് മഷിക്കുപ്പികള്‍ നല്‍കിയിരുന്നു.
1,23,600 ലക്ഷം മഷിക്കുപ്പികളാണ് 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഇത്രയും ഉപയോഗിക്കേണ്ടി വന്നില്ല.
അഞ്ച് ക്യൂബിക് സെന്റീമീറ്റര്‍ വലിപ്പമുള്ള കുപ്പികളിലാണ് വോട്ടിങ് മഷി നിറച്ചെത്തുന്നത്. ഒരു കുപ്പിക്ക് 87 രൂപയും നികുതിയും നല്‍കിയാണ് മൈസൂരില്‍ നിന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ എത്തിക്കുന്നത്. വോട്ടിങ് മഷിക്ക് വയലറ്റു നിറമാണുള്ളത്. എന്നാല്‍ ഉണങ്ങിക്കഴിഞ്ഞാല്‍ കറുപ്പോ തവിട്ടോ നിറമായി മാറും.
മഷിയുടെ രാസഘടന സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിടാറില്ല.
നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയിലെ ഗവേഷകര്‍ക്കും മൈസൂര്‍ കമ്പനിയുടെ ഉന്നതര്‍ക്കും മാത്രമാണ് വിവരങ്ങള്‍ അറിയാവുന്നത്.
ഏറെ സുരക്ഷാ ക്രമീകരണങ്ങളോടെ അതീവ രഹസ്യമായാണ് മഷിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൈസൂരില്‍ നടക്കുന്നത്. സില്‍വര്‍ നൈട്രേറ്റ് ആണ് വോട്ടിങ് മഷിയിലെ പ്രധാന ഘടകം.
നഖത്തിലെയും തൊലിപ്പുറത്തെയും കോശങ്ങള്‍ നശിച്ചു പുതിയവ രൂപപ്പെടുന്നതു വരെയും മഷിയുടെ അടയാളം നീണ്ടു നില്‍ക്കുമെന്നാണ് ഇതിന്റെ പ്രത്യേകത.


മഷി പുരണ്ട ചരിത്രം

58 വര്‍ഷം മുന്‍പാണ് രാജ്യത്ത് വോട്ടര്‍മാരുടെ വിരല്‍ തുമ്പില്‍ മഷി അടയാളപ്പെടുത്തി തെരഞ്ഞെടുപ്പ് തുടങ്ങിയത്. 1962-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് വോട്ടിങ് മഷി ആദ്യമായി വോട്ടര്‍മാരുടെ വിരല്‍ തുമ്പില്‍ അടയാളപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കളളവോട്ട് തടയാന്‍ ഉപായം കണ്ടെത്തിയത്.
തെരഞ്ഞടുപ്പ് കമ്മിഷന്‍ നിയമ മന്ത്രാലയം, നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി, നാഷണല്‍ റിസര്‍ച്ച് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ചാണ് കര്‍ണാടക സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൈസൂരിലെ മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് കമ്പനി വോട്ടു മഷി നിര്‍മിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം

International
  •  2 months ago
No Image

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം നാടുകടത്തിയത് 42,000 പ്രവാസികളെ

Kuwait
  •  2 months ago
No Image

പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്, താന്‍ സംഘാടകനല്ല; ദിവ്യയെ തള്ളി കലക്ടര്‍

Kerala
  •  2 months ago
No Image

ദുബൈ-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

latest
  •  2 months ago
No Image

കോണ്‍ഗ്രസിന് പാലക്കാട് വീണ്ടും തിരിച്ചടി; സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഷാനിബ് സി.പി.എമ്മിലേക്ക്

Kerala
  •  2 months ago
No Image

സീരിയല്‍ നടി എംഡിഎംഎയുമായി പിടിയില്‍ 

Kerala
  •  2 months ago
No Image

സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ല; എ.ഡി.എമ്മിനെതിരെ ദിവ്യ സംസാരിച്ചപ്പോള്‍ തടയാന്‍ കഴിയുമായിരുന്നില്ല: കണ്ണൂര്‍ കളക്ടര്‍

Kerala
  •  2 months ago
No Image

ഡബിൾ ഡക്കർ ബസ് ഇനി കൊച്ചിയിലും; അടുത്തമാസം മുതൽ സർവ്വീസാരംഭിക്കും

Kerala
  •  2 months ago