യൂത്ത്മാര്‍ച്ച് ഇന്ന് ചക്കുവള്ളിയില്‍
ശാസ്താംകോട്ട: യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍കുര്യാക്കോസ് നയിക്കുന്ന യൂത്ത്മാര്‍ച്ചിന് ഇന്ന് കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലെ ചക്കുവള്ളിയില്‍ സ്വീകരണം നല്‍കും. രാവിലെ 9ന് മാര്‍ച്ച് ചക്കുവള്ളിയില്‍ എത്തിച്ചേരും. ജില്ലയില്‍ മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള ആദ്യ സ്വീകരണമാണ് കുന്നത്തൂരിലേത്.
കുന്നത്തൂരിലെ 10 പഞ്ചായത്തുകളില്‍ നിന്നായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ യാത്രയെ വരവേല്‍ക്കാനെത്തും. ഇതിനുള്ള ക്രമീകരണങ്ങള്‍ അതാത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
രാവിലെ എട്ടരയോടെ ശാസ്താംകോട്ടയില്‍ നിന്നും നിരവധി ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ യാത്രയെ സ്വീകരിച്ച് ഭരണിക്കാവ് വഴി ചക്കുവള്ളിയില്‍ എത്തിച്ചേരും. ഇതോടൊപ്പം യൂത്ത്‌കോണ്‍ഗ്രസ് പോരുവഴി പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറയില്‍ ജങ്ഷനില്‍ നിന്നാരംഭിക്കുന്ന വിളംബരറാലി മയ്യത്തുംകരയില്‍വെച്ച് കൂടിച്ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."